ന്യൂഡൽഹി: പാക്കിസ്താനിൽ ജീവിക്കുന്നത് തടവറയിൽ ജീവിക്കുന്നതിന് തുല്യമെന്ന് മുൻ ന്യൂസിലാന്റ് ക്രിക്കറ്റർ സിമൺ ഡൗൾ. അവിടെ കഴിയുന്ന ഓരോ നിമിഷവും ജീവന് ഭീഷണിയാണ്. പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. പാകിസ്താൻ സൂപ്പർ ലീഗിന്റെ ക്രിക്കറ്റ് കമൻറ്ററായി എത്തിയപ്പോഴുണ്ടായ ദുരനുഭമാണ് താരം വെളിപ്പെടുത്തിയത്. ഐപിഎലുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയപ്പോഴാണ് അയൽരാജ്യത്ത് തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളെ പറ്റി സിമൺ തുറന്നടിച്ചത്.
പേഷ്വാർ സലാമി ലീഗ് ക്യാപ്ൻ ബാബർ ആസാമിനെ വിമർശിച്ചതിനാണ് സിമണിനെതിരെ ഭീഷണി ഉണ്ടായത്. ടീമിന്റെ ജയത്തേക്കാൾ വ്യക്തി താത്പര്യത്തിനാണ് ബാബർ പ്രാധാന്യം നൽകുന്നത്. സ്വഞ്ചറി തികയ്‌ക്കാൻ ടീമിന്റെ മികച്ച കുറെ അവസരങ്ങളാണ് അയാൾ പാഴാക്കിയതെന്നാണ് സിമൺ പറഞ്ഞിരുന്നത്.
തുടർന്ന് ബാബർ ആസാമിന്റെ ആരാധകരിൽ കടുത്ത ഭീഷണിയാണ് സിമണിന് നേരിടേണ്ടി വന്നത്. പുറത്തിറങ്ങാൻ പോലും അനുവദിച്ചില്ല. ഭക്ഷണം പോലും ഇല്ലാതെ ദിവസങ്ങളാണ് കഴിച്ച് കൂട്ടിയത്. മാനസികമായി തളർന്നു. അവസാനം ഒരുതരത്തിൽ രക്ഷപ്പെടുകയായിരുന്നു മുൻ ക്രിക്കറ്റർ പറയുന്നു.
Comments