ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുടെയും ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രധാനമന്തി ദു:ഖം രേഖപ്പെടുത്തി.
പഞ്ചാബിലെ ഹോഷിയാർപൂരിൽ ഗർശങ്കർ പ്രദേശത്ത് ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഏഴ് പേർ മരിച്ചു. 10-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.’ഏഴ് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദൽജിത് സിംഗ് ഖാഖ് പറഞ്ഞു. ചരൺ ചോ ഗംഗ ഖുറൽഗഡ് സാഹിബ് ഗുരുദ്വാരയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലാണെന്നും പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Comments