ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ 130 സീറ്റുകളിലധികം നേടി ബിജെപി അധികാരത്തിലെത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേടിയിട്ടുള്ളതിനേക്കാൾ സീറ്റുകൾ നേടും. ഇതാണ് സർവേകൾ സൂചിപ്പുക്കുന്നതെന്നും ബൊമ്മെ പറഞ്ഞു. ഷിഗാവോൺ-സവന്നൂർ നിയമസഭ മണ്ഡലത്തിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാല് വർഷം സംസ്ഥാനത്ത് വൻ വികസന പ്രവർത്തനങ്ങളാണ് ബിജെപി സർക്കാർ നടപ്പാക്കിയതെന്ന് ബൊമ്മെ പറഞ്ഞു. സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തും. സ്ത്രീകൾ,വിദ്യാർത്ഥികൾ,തൊഴിലാളികൾ എന്നിവർക്കായി നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരുന്നു. വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്നാണ് സർവേ കണക്കുകളിലൂടെ വ്യക്തമാകുന്നതെന്നും ബൊമ്മെ പറഞ്ഞു.
മെയ് 10-ന് നിയമസഭ തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണൽ നടക്കും. 2018-ൽ നിയമസഭ തിരഞ്ഞെടുപ്പിൽ 104 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.
Comments