തിരുവനന്തപുരം: മിൽമ പാലിന് നാളെ മുതൽ വീണ്ടും വില കൂടും. പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയുമായി വർദ്ധിക്കും. രണ്ടു മാസം മുമ്പാണ് നീല കവർ പാലിന് വില കൂട്ടിയത്.
റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂട്ടിയിരിക്കുന്നതെന്നാണ് പറയുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് ഇവരുടെ വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും വിശദീകരിക്കുന്നുണ്ട്.
Comments