തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്റെ സമയക്രമത്തിൽ അന്തിമ തീരുമാനമായി. രാവിലെ 5.10-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12.30-ന് കണ്ണൂർ എത്തും. തിരികെ ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ണൂർ നിന്ന് തിരിച്ച് രാത്രി 9.20-ന് തീരുവനന്തപുരത്ത് എത്തുമെന്നുമാണ് സമയക്രമം.
അതേസമയം, വന്ദേഭാരതിന്റെ കന്നിയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെയായിരിക്കും പ്രധാനമന്ത്രി യാത്ര ചെയ്യുക. പ്രധാനമന്ത്രിയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനായി വിദ്യാർഥികളെ തിരഞ്ഞെടുക്കുമെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു.
എക്കണോമി കോച്ചിൽ 1400 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിൽ 2400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാണ് വന്ദേഭാരതിലുള്ളത്. തിരുവന്തപുരം മുതൽ കണ്ണൂർ വരെ ് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.
Comments