ഒന്നാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പോരാടിയ ഇന്ത്യൻ സൈനികരുടെ അപൂർവ്വം ചിത്രത്തിന്റെ കയറ്റുമതി തടഞ്ഞ്് ബ്രിട്ടീഷ് സർക്കാർ. ജൂനിയർ ട്രൂപ്പ് കമാൻഡർമാരും കുതിരപ്പടയാളുകളായ റിസാൽദാർ ജഗത് സിംഗ്, റിസാൽദാർ മാൻ സിംഗ് എന്നിരുടെ ഛായാ ചിത്രത്തിന്റെ കയറ്റുമതിയാണ് ബ്രിട്ടൺ തടഞ്ഞത്. 6.61 കോടി രൂപ വിലയാണ് ചിത്രത്തിന് നിശ്ചയിച്ചിരുന്നത്. ഫ്രാൻസിലേക്ക് യുദ്ധം ചെയ്യാൻ പോകുന്നതിന് രണ്ട് മാസം മുമ്പാണ് ചിത്രം വരച്ചത്.
ആംഗ്ലോ-ഹംഗേറിയൻ ചിത്രകാരൻ ഫിലിപ്പ് ഡി ലാസ്ലോയാണ് ഈ ചിത്രം വരച്ചതെന്നാണ് കരുതപ്പെടുന്നത്. 1937-ൽ അദ്ദേഹം മരിക്കുന്നതുവരെ അത് അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ തന്നെചിത്രം സംരക്ഷിക്കപ്പെട്ടിരുന്നു. റിസാൽദാർ ജഗത് സിംഗും റിസാൽദാർ മാൻ സിംഗും ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.
” ഇന്ത്യക്കാരായ സൈനികരുടെ കഥയും അവർ നൽകിയ സംഭാവനകളും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ ഈ ഗംഭീരമായ പെയിന്റിംഗ് യുകെയിൽ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” യുകെ കലാ-പൈതൃക മന്ത്രി ലോർഡ് സ്റ്റീഫൻ പാർക്കിൻസൺ പറഞ്ഞു. ഇത്തരം വസ്തുക്കളുടെ സാംസ്‌ക്കാരിക മൂല്യം അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആർസിഇഡബ്ല്യൂഎ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഇത് രാജ്യത്ത് തന്നെ സംരക്ഷിക്കണമെന്ന തീരുമാനം ഉണ്ടായത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ ഛായാ ചിത്രകാരന്മാരിൽ ഒരാളായിരുന്നു ഫിലിപ്പ് ഡി ലാസ്ലോ. ജൂതനായ ഇദ്ദേഹം ബ്രിട്ടീഷുകാരുടെ പീഡനത്തെ തുടർന്നാണ് മരിച്ചത്. മഹാരാജാക്കന്മാരുടെയോ ജനറൽമാരുടെയോ അല്ല, മറിച്ച് യുദ്ധത്തിനായി പോകുന്ന രണ്ട് ‘സാധാരണ’ സിഖ് സൈനികരുടെ അസാധാരണമായ അപൂർവ ചിത്രമാണിത്, ”ആർസിഇഡബ്ല്യുഎ അംഗം പീറ്റർ ബാർബർ പറഞ്ഞു. 1914 നും 1918 നും ഇടയിൽ ബ്രിട്ടന്റെ സൈനിക ശക്തിയിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ടായിരുന്നു. എന്നാൽ അവർ നൽകിയ മഹത്തായ സംഭാവനകൾ അടുത്തിടെ വരെ അവഗണിക്കപ്പെട്ടു. ഡി ലാസ്ലോയുടെ സിറ്റർമാരുടെ ചിത്രം സൈനികരുടെ ജീവിത കഥകൾ അനാവരണം ചെയ്യും- ബാർബർ കൂട്ടിച്ചേർത്തു.
Comments