തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനുള്ള കുട നിർമ്മാണം അന്തിമഘട്ടത്തിൽ. വർണങ്ങളാൽ കാഴ്ചക്കാരെ അമ്പരപ്പിക്കാൻ വ്യത്യസ്തതകൾ കൂട്ടിച്ചേർത്താണ് ഇത്തവണത്തെ കുടകൾ ഒരുങ്ങുന്നത്. കുടമാറ്റമാണ് പൂരത്തിന് നിറം കൂട്ടുന്നത്. നിരന്നു നിൽക്കുന്ന ഗജവീരൻമാർക്ക് മേലെ ഓരോ തവണയും കുടകൾ നിവർത്തുന്ന നിമിഷം പൂരപറമ്പിലെ ആവേശം കുറച്ചൊന്നുമല്ല.
പൂരം കെങ്കേമമാക്കാൻ കുടകൾ ഒരുങ്ങി കഴിഞ്ഞു. രണ്ട് മാസം മുൻപ് തുടങ്ങിയ ജോലികൾ അന്തിമ ഘട്ടത്തിലാണ്. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളിലായി 1000 ത്തിന് മുകളിൽ കുടകളാണ് ഇത്തവണ തയ്യാറാക്കുന്നത്. കുട നിർമാണത്തിനായി 10000 മീറ്റർ തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് തുണികൾ എത്തിച്ചത്. 44 വർഷമായി തൃശ്ശൂർ പൂരത്തിന് കുടകൾ ഒരുക്കുന്ന വസന്തൻ തന്നെയാണ് ഇത്തവണയും കുടകൾ ഒരുക്കുന്നത്.
ഏപ്രിൽ 30നാണ് ഈ വർഷത്തെ പൂരം. മെയ് ഒന്നിന് ഉപചാരം ചൊല്ലൽ നടക്കും.
Comments