ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ ആയിരുന്നു കാട്ടാനക്കൂട്ടങ്ങളുടെ അക്രമണം. അരിക്കൊമ്പൻ അടങ്ങുന്ന കാട്ടാനകൂട്ടമാണ് അക്രമിച്ചതെന്ന് സംശയമുണ്ട്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ഒരു വീട് തകർത്തു. കോളനി താമസക്കാരനായ ഐസക്ക് എന്ന വ്യക്തിയുടെ വീടാണ് തകർത്തത്. സംഭവ സമയത്ത് ഇയാളും കുടുംബവും അടുത്ത വീട്ടിൽ ആയിരുന്നു.
Comments