ന്യൂഡൽഹി : ദീർഘകാലമായി നിലനിന്നിരുന്ന അസം-അരുണാചൽ അതിർത്തി തർക്കം അവസാനിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഇരു സംസ്ഥാനങ്ങളും ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. 804 കിലോമിറ്റർ അതിർത്തിയാണ് ഇരു രാജ്യങ്ങളുംതമ്മിലുള്ളത്.
വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് വച്ചാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇതോടെ അവസാനിക്കുന്നത് ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന അരുണാചലിലെ തർക്കമാണ്. അസമും അരുണാചലും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ചടങ്ങിൽ സംസാരിച്ച അമിത് ഷാ അറിയിച്ചു.
‘അരുണാചൽ പ്രദേശ് വളരെ വലിയ നേട്ടമാണ്. വികസിതവും സമാധാനപരവും സംഘർഷരഹിതവുമായ വടക്കുകിഴക്കൻ സംസ്ഥാനം സ്ഥാപിക്കുന്നതിനുള്ള നാഴികക്കല്ല് ഇന്ന് നാം പിന്നിട്ടിരിക്കുന്നു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച 12 പ്രാദേശിക കമ്മിറ്റികൾ നൽകിയ ശുപാർശകൾ അസം മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചു. അരുണാചൽ പ്രദേശ്, അസം, മേഘാലയ സർക്കാരുകൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ദേശീയ തലസ്ഥാനത്ത് ചരിത്രപരമായ ഒരു കരാറിൽ ഒപ്പുവച്ചിരിക്കുന്നു’- എന്ന് അമിത്ഷാ പറഞ്ഞു.
Comments