തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. സംസ്ഥാനത്ത് ഇന്നലെ 2484 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദേശീയ തലത്തിൽ കൊറോണ നിരക്ക് കുറയുമ്പോൾ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്.
എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിടത്തി ചികിത്സ ആവശ്യമുള്ളവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. പ്രമേഹം, രക്തസമ്മർദം, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്‌ക് ധരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കെയർ ഹോമുകളുടെ സാഹചര്യം പ്രത്യേകം വിലയിരുത്താനും ആരോഗ്യമന്ത്രി ജില്ലകൾക്ക് നിർദ്ദേശം നൽകി. ഒരാൾക്ക് രോഗം ബാധിച്ചാൽ കെയർ ഹോമിലുള്ള എല്ലാവരേയും പരിശോധിക്കണം. അല്ലെങ്കിൽ അവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ സജീവമാകുന്നതോടെ കൊറോണ രോഗബാധിധരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ
Comments