മലപ്പുറം: അഞ്ച് വർഷത്തോളമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ നിലമ്പൂർ വഴിക്കടവിൽ പിടിയിലായി. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്.
പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള രതീഷ് വഴിക്കടവ് അൽ മാസ് ആശുപത്രിയിലാണ് ചികിത്സ നടത്തിയത്. 2018 മുതൽ ഇയാൾ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമെന്ന് പോലീസ് അറിയിച്ചു.
അൽ മാസ് ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Comments