പട്ടാമ്പി : പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാണ്ട് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാൻ എത്തിയവരാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം തിരിച്ചറിയാനായിട്ടില്ല. തൃത്താല പോലീസ് സ്ഥലത്തെത്തി മൃതദ്ദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മാറ്റി.
Comments