മേടമാസത്തിൽ വിഷു കഴിഞ്ഞു പതതാം ദിവസമാണ് പത്താമുദയം അഥവാ മേടപ്പത്ത്. ജ്യോതിഷത്തിലെ സങ്കൽപപ്രകാരം അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി തന്നെ സൂര്യന്റെ ഉച്ചരാശിയാണ്. അതിൽത്തന്നെ മേടപ്പത്ത് ആണ് അത്യുച്ചം.
പത്താമുദയ ദിനത്തിൽ സൂര്യോദയത്തിനുമുന്നെ കുളിച്ചു ശുദ്ധിയായി നിലവിളക്കു കൊളുത്തി ദീപം കണികണികാണണം.ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ക്ക് തുടക്കമിടുന്ന ശുഭദിനമാണിത്. മന്ത്രമാതാവായ ഗായത്രിമന്ത്രം കഴിയാവുന്നത്ര തവണ ചൊല്ലണം.
സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ബലമുള്ള ദിനമായ പത്താമുദയദിനത്തിൽ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ അകന്നുപോവും എന്നാണ് വിശ്വാസം. കർമ്മ സാക്ഷിയായ സൂര്യദേവൻ നവഗ്രഹങ്ങളുടെ നായകനാണ്. ഈ പ്രപഞ്ചത്തിന്റെ ഊർജ്ജകേന്ദ്രവും സൂര്യനാണ്. ആ സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും.എത്ര കടുത്ത ഗ്രഹദോഷങ്ങളുടെയും കാഠിന്യം കുറയ്‌ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ.

സൂര്യഭഗവാന്റെ ഏറ്റവും ശക്തിയേറിയ മന്ത്രമാണ് ആദിത്യഹൃദയം. ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചതായി രാമായണത്തിൽ പരാമർശിച്ചിട്ടുള്ള മന്ത്രമാണ് ആദിത്യഹൃദയം. രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പറയുന്നത്.
രാവണനുമായുള്ള യുദ്ധത്തിൽ രാമൻ തളർന്ന് ചിന്താധീതനായി നിൽക്കുന്ന സമയത്ത് ദേവന്മാരോടൊപ്പം ആകാശത്തു യുദ്ധം കണ്ടുകൊണ്ടിരുന്ന മുനി താഴേക്കുവന്ന് ശത്രുക്ഷയം വരുത്തുന്നതിനു ആദിത്യഹൃദയം ജപിക്കുന്നതു നല്ലതാണെന്നുപറയുകയും മന്ത്രം യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമൻ മന്ത്രം മൂന്നുപ്രാവശ്യം ജപിക്കുകയും പൂർവ്വാധികംവീര്യത്തോടെ രാവണനുമായി യുദ്ധംചെയ്യുകയും വധിക്കുകയും ചെയ്തു.
ആദിത്യ ഹൃദയം ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. കുട്ടികൾ ജീവിതത്തിൽ നിത്യവിജയിയാവാൻ ആദിത്യഹൃദയമന്ത്രജപം ചെറുപ്പം മുതലേ ശീലിപ്പിക്കണം. ആപത്തിലും ഭയത്തിലും മത്സരങ്ങളിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി.

അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.
ആദിത്യഹൃദയ മന്ത്രം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
നവഗ്രഹ സ്തോത്രങ്ങളിലെ സൂര്യ സ്തോത്രം
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
ഗായത്രീമന്ത്രം
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥















