തിരുവനന്തപുരം: പ്രധാനമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്നതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്നത്.
തിങ്കളാഴ്ച ശബരി എക്സ്പ്രസ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. ചൊവ്വാഴ്ച വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകൾ കൊച്ചുവേളി വരെയാണ് സർവീസ് നടത്തുക. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ് എന്നിവയും കൊച്ചുവേളിയിൽ സർവീസ് നിർത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Comments