ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കേദാർനാഥ് ക്ഷേത്രം ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര ഞായറാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്.
കേദാർനാഥ് ചൊവാഴ്‌ച്ച തുറക്കുന്നതോടനുബന്ധിച്ച് ക്ഷേത്രത്തിൽ 20 ക്വിന്റ്‌ലസ് പൂക്കൾ കൊണ്ട് അലങ്കൃതമാക്കിയിരുന്നു. എല്ലാ ആചാരങ്ങളും അവസാനഘട്ട തയ്യാറെടുപ്പുകളിലാണെന്നും അധികൃതർ വ്യകതമാക്കി.
ഗർവാൾ ഹിമാലയത്തിന്റെ മുകൾ ഭാഗങ്ങളിലുള്ള മഴയെയും മഞ്ഞുവീഴ്ചയെയും തുടർന്ന് തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ നിർത്തിവെച്ചു. ഋഷികേശിലും ഹരിദ്വാറിലേക്കും കേദാർനാഥിലേക്കുമുള്ള യാത്രയ്‌ക്കുള്ള രജിസ്‌ട്രേഷൻ അനുമതി ഏപ്രിൽ 30 വരെ താൽക്കാലികമായാണ് നിർത്തിവച്ചിരിക്കുന്നത്. വരും ദിവസങ്ങളിലെ കാലാവസ്ഥ സ്ഥിതിഗതികൾ അവലോകനം ചെയ്തതിനു ശേഷം തീർത്ഥാടകരുടെ താൽപ്പര്യവും കണക്കിലെടുത്തായിരിക്കും സർക്കാർ തീരുമാനമെടുക്കുക.
യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാലാവസ്ഥ പ്രവചനം പരിശോധിക്കണമെന്നും ആവശ്യത്തിന് ചൂട് ലഭിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും ഉത്തരാഖണ്ഡ് സർക്കാർ തീർത്ഥാടകർക്ക് മുന്നറയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് മുന്ന് ധാമുകളായ ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകരുടെ രജിസേട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Comments