തിരുവനന്തപുരം: രാജ്യനായകനെ വരവേൽക്കാൻ നിറങ്ങളിൽ മുങ്ങി അനന്തപുരി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും നഗരത്തിലും തയാറെടുപ്പ് പൂർത്തിയായി. കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യാനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വലിയ സ്വീകരണമാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇന്നലെ രാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ദീപങ്ങൾ കൊണ്ടു അലങ്കരിച്ചു. പല തരത്തിലുള്ള നിറങ്ങൾ കലർന്ന പ്രധാനമന്ത്രിയുടെ പോസ്റ്ററുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിറഞ്ഞിരുന്നു. രണ്ട് ദിവസമായി വർണങ്ങളാൽ തിളങ്ങി നിൽക്കുകായാണ് റെയിൽവേ സ്റ്റേഷനും പരിസരവും. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് സെൻട്രൽ സ്റ്റേഡിയവും ഇന്നലെ വൈകിട്ട് തന്നെ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.
രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും. 10.30-ന് വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് 10.50 വരെ വിദ്യാർത്ഥികളുമായി സംവദിക്കും.
Comments