തിരുവന്ദപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടയിൽ കുട്ടികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ കുട്ടികളുടെ സംഘവും ഉൾപ്പെട്ടിരുന്നു. ജില്ലയിലെ കേന്ദ്രീയ വിദ്യാലയ, ചിന്മയ വിദ്യാലയ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ കുട്ടികളാണ് വന്ദേഭാരതിൽ ഇടം പിടിച്ചത്.
കുട്ടികൾ തങ്ങൾ വരച്ച ചിത്രങ്ങൾ വികസന നായകന് സമ്മാനിച്ചു. നരേന്ദ്രമോദിയുടെ ചിത്രവും കുട്ടികൾ സമ്മാനിച്ചിരുന്നു. ചിത്രങ്ങൾ സ്നേഹപൂർവ്വം വാങ്ങി അവരോട് കുശലം പറഞ്ഞാണ് മോദി നടന്ന് നീങ്ങിയത്. ഓരോ കുട്ടിയോടും സംസാരിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തി. കുട്ടികൾ ആവേശത്തൊടെ ത്രിവർണ്ണപതാക കൈകളിൽ പിടിച്ച് കൊണ്ടാണ് വന്ദേഭാരതിൽ യാത്ര ആരംഭിച്ചത്.
Comments