ഒക്ലോമസിറ്റി: കത്തിക്കരിഞ്ഞ വീടിനുള്ളിൽ ഒരു കുടുംബത്തിലെ ഏട്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തി. ബ്രയാൻ നെൽസൺ( 34) ബ്രിറ്റ്നി നെൽസൺ (32) ഇവരുടെ ആറുകുട്ടികൾ എന്നിവരുൾപ്പെട്ടവരാണ് മരിച്ചത്.
ഒക്ലോമയിലെ ബ്രോക്കൺ ആരോയിലാണ് സംഭവമുണ്ടായത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വെടിയേറ്റാണ് മരിച്ചതെന്നും മരണ കാരണം അജ്ഞാതമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. കുട്ടികളിൽ വെടിയേറ്റ മുറിവുകളും കാണുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബ്രോക്കൺ ആരോ പോലീസ് അന്വേഷണ ഉദ്യോഗസ്ഥർ പോസ്മോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ചു. സംഭവത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല എന്നും പറഞ്ഞു.
ദമ്പതികൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. 2020-ൽ ബ്രയാനും ബ്രിട്ട്നി നെൽസണും പാപ്പരത്തത്തിനായി ഫയൽ ചെയ്തതായി പത്രം റിപ്പോർട്ട് ചെയ്തു, ഏകദേശം 138,000 ഡോളർ ബാധ്യതകളും ഒമ്പത് തോക്കുകൾ ഉൾപ്പെടെ ഏകദേശം 8,800 ഡോളർ ആസ്തികളും പട്ടികപ്പെടുത്തിയിട്ടുണ്ട്.
Comments