തൃശൂർ : പൂരം പ്രമാണിച്ച് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. 29-ന് ഉച്ചയ്ക്ക് രണ്ട്് മണി മുതൽ, മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് നിരോധനം. നാൽപത്തിയെട്ട് മണിക്കൂർ കോർപറേഷൻ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചിടാൻ നിർദ്ദേശമുണ്ട്. കൂടാതെ മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉത്തരവിട്ടു.
പി എസ് സി അറിയിപ്പ്
29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ഡിഗ്രി ലെവൽ പൊതു പ്രാഥമിക പി എസ് സി പരീക്ഷയ്ക്ക് തൃശൂർ ജില്ലയിൽ പ്രത്യേകിച്ച് നഗരപരിധിയിൽ പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാർത്ഥികൾ പൂരത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരണമെന്നും വൈകി വരുന്ന ഉദ്യോഗാർത്ഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ലെന്നും പിഎസ്സി ജില്ലാ ഓഫീസർ അറിയിച്ചു.
Comments