തൃശൂർ: തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പാറമേക്കാവിലമ്മയുടെ തെക്കോട്ടിറക്കവും കൃഷ്ണന്റെ രൂപത്തിൽ സ്പെഷൽ കോലങ്ങളും ഓടക്കുഴലൂതി നിൽക്കുന്ന വൃന്ദാവനത്തിലെ കണ്ണന്റെ ചേതോഹര രൂപമാണ് സ്പെഷൽ കോലങ്ങളിലേക്കായി ഇത്തവണ നിറഞ്ഞുനിൽക്കുന്നത്. ഇതിനു മുകളിൽ മൾട്ടികളർ എൽഇഡി ചെറു കുടകളുമുണ്ട്. കുടമാറ്റ വേളയിൽ ഏറ്റവും അവസാനം ഇവയാണ് ആനപ്പുറത്തേറുക.
വില്ലടം മഹാദേവ സേവാഭാരതിയും പനമുക്ക് തനിമ ആർട്സും ചേർന്നാണ് ഇവയുടെ നിർമാണം. സേവന പ്രവർത്തനങ്ങൾ പൂരവുമായി സംയോജിപ്പിക്കാനാണ് ഇവരുടെ പദ്ധതി. പ്രത്യേക ചായക്കൂട്ടുകൾ ഉപയോഗിച്ചാണ് കളറിംഗ് ചെയ്തിരിക്കുന്നത്. ഇരുമ്പു ചട്ടക്കൂടിലാണ് ഒരുക്കുന്നത്. ഒരുകോലത്തിന് ആറു കിലോഗ്രാം വരെ ഭാരംവരുന്ന നിർമാണം അവസാനഘട്ടത്തിലാണ്. 10 പേർ ഒരാഴ്ച്ച പണിയെടുത്താണ് നിർമാണം പൂർത്തീകരിക്കുന്നത്. വഴിവിളക്കുകൾ അണച്ചശേഷമാണ് സാധാരണ എൽഇഡി ഇനങ്ങൾ ആനപ്പുറമേറുക.
Comments