വൈശാഖമാസത്തിലെ ശുക്ലപക്ഷ നവമി - സീതാനവമി: ജാനകിയുടെ ജന്മോത്‌സവം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വൈശാഖമാസത്തിലെ ശുക്ലപക്ഷ നവമി – സീതാനവമി: ജാനകിയുടെ ജന്മോത്‌സവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 07:36 am IST
FacebookTwitterWhatsAppTelegram

“…ധർമ്മാർത്ഥജ്ഞാനദാത്രീം ത്രിഭുവന
ഭുവികാഹ്ലാദഹേതോഃ പ്രകാശ്യാം
ഹേമാഭാം വിദ്യുതാഭാം സുകമലനയനാം
ചന്ദ്രകോടി പ്രഭാവാം
സ്‌മേരാസ്യാം വിഷ്ണുമായാം ഹരിഹര
വിധിഭിർധ്യാനഗമ്യാം പ്രസന്നാം
സിന്ധുസ്ഥാം ചാരുരൂപാം ഭവഭയ ഹരണീം
ജാനകീം ഭാവയാമി….”

ചൈത്രമാസത്തിലെ വെളുത്തപക്ഷ നവമി ശ്രീരാമന്റെജന്മദിനമായി ശ്രീരാമ നവമിയെന്ന പേരിൽ നാം ആചരിച്ചു വരുന്നു. ശ്രീരാമസ്വാമിയുടെ പ്രിയതമയായ സീതാദേവിയുടെ അവതാരദിനമായി വൈശാഖ മാസത്തിലെ വെളുത്തപക്ഷ നവമി ഉത്തരഭാരതത്തിൽ ആചരിക്കപ്പെടുന്നു.

മഹാലക്ഷ്മിയുടെ അവതാരമാണു സീതാദേവി. മിഥിലാപുരിയിൽ യാഗത്തിന്കലപ്പ ഉപയോഗിച്ചു വയൽ ഉഴുതപ്പോൾ ഉഴവുചാലിൽ നിന്നും ലഭിച്ച പെൺകൊടിയാണു സീത.

അഥ ലോകേശ്വരീ ലക്ഷ്മീർ ജനകസ്യ പുരേസ്വതഃ
ശുഭക്ഷേത്രേ ഹലോത്ഖാതേ താരേചോത്തര ഫൽഗുനേ
അയോനിജാ പദ്മകരാ ബാലാർക്ക ശതസന്നിഭാ
സീതാ മുഖേ സമുത്പന്നാ ബാല ഭാവേന സുന്ദരീ
സീതാമുഖോത്ഭവാത്‌സീതാ ഇത്യസൈ്യ നാമ ചാകരോത്

എന്നു പുരാണവചനം.

വൈശാഖമാസത്തിലെ വെളുത്ത പക്ഷ നവമിയിൽ  ചൊവ്വാഴ്ചയും  പൂയം നക്ഷത്രവും ചേർന്ന മധ്യാഹ്നത്തിലാണു ജനകമഹാരാജാവിനു മുന്നിൽ അയോനിജയായി സീതാദേവി ആവിർഭവിച്ചത്. അതിനാൽത്തന്നെ സീതാദേവിയെ ആരാധിക്കുവാനുള്ള ഉത്തമദിനമാണു സീതാനവമി. മധ്യാഹ്നത്തിൽ നവമിവരുന്ന ദിനമാണു സീതാ നവമിയായി ആചരിക്കപ്പെടുന്നത്. അഷ്ടമിനാൾ മുതൽ വ്രതമാരംഭിക്കുന്നു. നാനാവിധ പുഷ്പങ്ങളാലും നിവേദ്യങ്ങളാലും സ്‌തോത്ര സങ്കീർത്തനത്താലും നവമിനാളിൽ മധ്യാഹ്നത്തിൽ സീതാപൂജ നിർവഹിക്കുന്നതാണുത്തമം. സീതാനവമി നാളിൽ സീതാക്ഷേത്ര ദർശനവും ഉത്തമമാണ്. കേരളത്തിലെമുഖ്യസീതാ ക്ഷേത്രംവയനാട്  ജില്ലയിലെ പുൽപ്പള്ളിയിൽ നിലകൊള്ളുന്നു. ഇവിടെ പുത്രന്മാരായ ലവകുശന്മാരോടൊപ്പമാണു സീതാദേവി ആരാധിക്കപ്പെടുന്നത്.

ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതിരോധത്തിന്റെയും മൂർത്തീഭാവമായ സീതാദേവി വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും പ്രതിബദ്ധതയുടെയും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. ശ്രീരാമനോടു ചേരുമ്പോൾ ദേവി ജഗദാധാരകാരിണിയാണ്. ദേവി തന്നെയാണു സകലപ്രാണികളുടേയും ഉൽപത്തിക്കും സ്ഥിതിക്കും സംഹാരത്തിനും ഹേതുവായിരിക്കുന്നത്. മൂലപ്രകൃതിയും ദേവിതന്നെ. പ്രണവസ്വരൂപമാകയാൽ ദേവിയെ ബ്രഹ്‌മവാദികൾ പ്രകൃതിയെന്നും വിളിക്കുന്നു എന്ന്‌സീതോപനിഷത്ത്.

സീതാദേവിയുടെ വീരശക്തിരൂപവും സീതോപനിഷത്തിൽ നൽകിയിരിക്കുന്നു. നാലുകരങ്ങളോടു കൂടിയതാണു ദേവിയുടെ വീരശക്തിരൂപം. 2 കരങ്ങളിൽ താമരപ്പൂക്കളുംമറ്റു 2കരങ്ങളിൽ അഭയ വരദമുദ്രകളും ധരിച്ചിരിക്കുന്നു. വെളുത്തനിറമുള്ള 4 ആനകൾ ദേവിയുടെ ശിരസ്സിൽ രത്‌നകലശങ്ങളിലെ അമൃതജലത്താൽ അഭിഷേകം ചെയ്യുന്നു. ബ്രഹ്‌മാദിദേവന്മാർദേവിയെ സ്തുതിച്ചു സമീപത്തു നിലകൊള്ളുന്നു. അണിമാദി അഷ്‌ടൈശ്വര്യങ്ങളും ഉള്ളവളായ ദേവിയെ കാമധേനു വന്ദിക്കുന്നു. വേദശാസ്ത്രാദികൾ ദേവന്മാരുടെ രൂപമെടുത്ത്‌ദേവിയെ ആരാധിക്കുന്നു. ജയാദികളായ ദേവവനിതമാർ ദേവിയെ പരിചരിക്കുന്നു. സൂര്യചന്ദ്രന്മാരായ ദീപങ്ങൾ ദേവിക്കു പ്രകാശമേകുന്നു. തുംബുരുനാരദാദികൾ സ്തുതിഗീതങ്ങൾ ആലപിക്കുന്നു. രാകയെന്നും സിനീവാലിയെന്നും പേരുള്ള ദേവിമാർ കുടപിടിക്കുന്നു. ദിവ്യസിംഹാസനത്തിൽ പദ്മാസനത്തിൽ സർവ്വാലങ്കാരവിഭൂഷിതയായി ഇരിക്കുന്ന ദേവിതന്നെയാണു സകലകാര്യകാരണങ്ങളുടേയും വിധാത്രി. പ്രസന്ന നേത്രങ്ങളോടെ വിളങ്ങുന്ന വീരലക്ഷ്മി തന്നെയാണു സീതാദേവി. ദേവിയെ ഭക്തിപൂർവ്വം സീതാനവമി നാളിൽ ധ്യാനിക്കാം.

സുകേഷ് പി. ഡി

Tags:
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies