കൊച്ചി : കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥ പറയുന്ന കേരള സ്റ്റോറിയിലെ നായിക ആദാശർമ്മയ്ക്കെതിരെ മലയാളി സഖാക്കളുടെയും , മതമൗലികവാദികളുടെയും സൈബർ ആക്രമണം .
ഇത് യഥാർത്ഥ കഥയല്ല. കള്ളക്കഥ. കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കുകയാണ് ലക്ഷ്യം. പ്രിയ സംഘികളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം കേരളത്തിൽ പ്രവർത്തിക്കില്ല. ഇത്തരമൊരു ചിത്രത്തിൽ അഭിനയിക്കാൻ നാണമില്ലേ . പണത്തിനു വേണ്ടി ഇങ്ങനെയൊന്നും അഭിനയിക്കാൻ നിൽക്കരുത് – തുടങ്ങിയ കമന്റുകളാണ് ആദാശർമ്മയ്ക്ക് എത്തുന്നത് .
ഒപ്പം ധൈര്യപൂർവ്വം ഈ റോൾ ഏറ്റെടുക്കാൻ തയ്യാറായതിനു ആദാശർമ്മയെ അഭിനന്ദിക്കുന്നവരുമുണ്ട് . അതിനു നന്ദി അറിയിച്ച് താരം രംഗത്തെത്തിയിട്ടുമുണ്ട് . ‘ഇത്രമാത്രം പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാവരുടെയും സന്ദേശങ്ങള്‍ക്ക് നന്ദി. എല്ലാവരും സിനിമയ്ക്ക് വേണ്ടി പിആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ല. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പിആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്.- ആദാശർമ്മ പറഞ്ഞു.















