എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ഓഡീഷൻ ആരംഭിച്ചു. വിവിധ കഥാപാത്രങ്ങള്‍ക്കായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍
നേരിട്ടാണ് ഒഡിഷന്‍ നടത്തുന്നത്.
പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസില്‍ ആണ് ഓഡീഷൻ നടക്കുന്നത്. സംവിധായകന്‍ എബ്രിഡ് ഷൈന്‍ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. ശ്യാം ലാല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നാടകപ്രവര്‍ത്തകരും മിമിക്രി കലാകാരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഒഡിഷനില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 1,2,3 തീയതികളിലാണ് ഓഡീഷൻ നടക്കുന്നത്.
ഗസറ്റഡ് ഓഫീസര്‍ (പുരുഷന്‍) ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്ന 48- 55 വയസ് പ്രായമുള്ളയാൾ, മോഡേൺ ലുക്കുള്ള 18-24 വയസുള്ള ആൺകുട്ടികൾ, 20- 30 വയസ് പ്രായമുള്ള സ്ത്രീകഥാപാത്രങ്ങള്‍, 30 നും 40 നും ഇടയിലുള്ള പുരുഷ സ്ത്രീ കളാപാത്രങ്ങൾ. എന്നീ അഭിനേതാക്കളെയാണ് തേടുന്നത്.
Comments