ബെയിജിങ്: വികസിത രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുമ്പോവും മനുഷ്യത്വ രഹിതമായ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രഥമസ്ഥാനമാണ് ചൈനയ്ക്കുള്ളത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളെ വളർത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടാമത്തെ രാജ്യമെന്ന ഖ്യാതിയും ചൈന സ്വന്തമാക്കി. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
ചൈനയിൽ ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ചെലവ് പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 6.9 ശതമാനമാണ്. ഇക്കാര്യത്തിൽ ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്. 18 വയസ്സ് വരെ ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ചെലവ് അതിന്റെ പ്രതിശീർഷ ജിഡിപിയുടെ 7.79 ഇരട്ടിയാണ്.
റിപ്പോർട്ട് പ്രകാരം, അമ്മയായ സ്ത്രീകളിൽ 77.4 ശതമാനം പേരും ‘ഭാരിച്ച സാമ്പത്തിക ബാധ്യതകൾ’ നേരിടുന്നുണ്ട്. അതിനാൽ തന്നെ ചൈനയിലെ നല്ലൊരു ശതമാനം പേരും കുട്ടികൾ വേണ്ടെന്ന് നിലപാടാണ് സ്വീകരിക്കുന്നത്.
ഒരു കുട്ടിയെ ജനനം മുതൽ 17 വയസ്സ് വരെ വളർത്തുമ്പോൾ ദമ്പതികൾക്ക് ശരാശരി 485,000 യുവാൻ (69,430 യുഎസ് ഡോളർ) ചെലവഴിക്കേണ്ടി വരുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു കുട്ടിയെ കോളേജ് ബിരുദം വരെ വളർത്തുന്നതിനുള്ള ചെലവ് ഏകദേശം 627,000 യുവാൻ ആണ്.
ചൈനയിൽ നവജാത ശിശുക്കളുടെ എണ്ണം കുറഞ്ഞുവരികയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരുക്കുന്നത്. 9.56 ദശലക്ഷം കുഞ്ഞുങ്ങളാണ് കഴിഞ്ഞ വർഷം ജനിച്ചത്. തൊഴിലെടുക്കാൻ സാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് മൂലം വൻ പ്രതിസന്ധിയാണ് ചൈന ഭാവിയിൽ നേരിടാൻ പോകുന്നത്.
Comments