നർത്തകി. നടി എന്നീ നിലകളിൽ ശ്രദ്ധേയായ താരം മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. പ്രമുഖ റിയാലിറ്റി ഷോ താരം തേജസ് ജ്യോതിയാണ് വരൻ.

വിവാഹത്തിനുള്ള കൗണ്ടൗൺ ആരംഭിച്ചെന്ന് പറഞ്ഞുകൊണ്ട് മാളവിക പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ പ്രീ-വെഡിംഗ് ചടങ്ങുകളിലേതിന് സമാനമായ ചിത്രങ്ങളാണ് താരം ഏറ്റവുമൊടുവിൽ പുറത്തുവിട്ടിരിക്കുന്നത്.

നർത്തകിയായ മാളവിക റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഒറ്റപ്പാലം സ്വദേശിയാണ്. 2018 ൽ ലാൽജോസ് സംവിധാനം ചെയ്ത തട്ടിൻപുറത്ത് അച്ചുതൻ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.

കൂടാതെ മ്യൂസിക് ആൽബത്തിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. മെക്കാനിക്കൽ എൻജീനിയറാണ് മാളവിക.















