ആലപ്പുഴ: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയോട് മകനെ ഭർത്താവിന് വിട്ട് നൽകണമെന്ന് കോടതി. ഒളിച്ചോടിയ യുവതിയിൽനിന്ന് തന്റെ മൂന്നര വയസുകാരൻ മകനെ വിട്ടുകിട്ടാനായി ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ആലപ്പുഴ കുടുംബകോടതി ജഡ്ജി സി.കെ മധുസൂദനൻ ആണ് കേസിൽ വിധി പറഞ്ഞത്.
മുസ്ലീം വ്യക്തി നിയമപ്രകാരം ഏഴുവയസുള്ള ആൺകുട്ടിയുടെ സംരക്ഷണം മാതാവിനാണെങ്കിലും വിവാഹേതരബന്ധത്തിൽ കഴിയുന്ന മാതാവിന് കുട്ടിയുടെ ക്ഷേമം കണക്കാക്കി പ്രവർത്തിക്കാനാകില്ലെന്ന് കോടതി ചൂണ്ടികാട്ടി.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് യുവതി. കാഴ്ച്ചയില്ലാത്ത മൂത്തമകളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത്. ഭർത്താവിനെ വേണ്ടെന്നും മകനെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും യുവതി പറഞ്ഞു. തുടർന്ന് ഭർത്താവ് മകനെ വിട്ട് കിട്ടാൻ കോടതിയെ സമീപിച്ചത്.
Comments