ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു; 116 ഇന്ത്യക്കാരുമായി 20-ാം സംഘം ജിദ്ദയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു; 116 ഇന്ത്യക്കാരുമായി 20-ാം സംഘം ജിദ്ദയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 07:16 am IST
FacebookTwitterWhatsAppTelegram

ജിദ്ദ: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും 116 ഇന്ത്യക്കാരെക്കൂടി സൗദി നഗരമായ ജിദ്ദയിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് സുഡാൻ പോർട്ടിൽ നിന്നും ജിദ്ദയിലേക്ക് ഇന്ത്യക്കാരുമായുള്ള 20-ാം സംഘം എത്തിയത്. ഇതിനോടകം 3500 ൽ അധികം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിച്ചത്.

സുഡാനിൽ നിന്നും ജിദ്ദയിലെത്തിച്ച 328 യാത്രക്കാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചിരുന്നു. ഇതോടെ ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തുന്നവരുടെ എണ്ണം 3000 കടന്നു. ജിദ്ദയിൽ തുടരുന്ന ബാക്കിയുള്ളവരെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഘർഷ ഭൂമിയായ സുഡാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ ഏപ്രിൽ 24 നാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നേരിട്ട് ജിദ്ദയിലെത്തിലാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ആദ്യ സംഘം ഇന്ത്യക്കാരെ സുഡാൻ പോർട്ടിൽ നിന്നും ഇന്ത്യൻ നാവിക സേനയുടെ കപ്പലിലാണ് ജിദ്ദയിൽ എത്തിച്ചത്. എന്നാൽ തുടർന്നുള്ള ദൗത്യങ്ങൾക്ക് വ്യോമസേന വിമാനങ്ങൾ ഉപയോഗിക്കുകയായിരുന്നു.

സുഡാനിൽ സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്. പ്രതികൂല സാഹചര്യം പരിഗണിച്ച് ഇന്ത്യയുടെ സുഡാനിലെ എംബസിയുടെ പ്രവർത്തനം തലസ്ഥാനമായ ഖാർത്തുമിൽ നിന്നും പോർട്ട് സുഡാനിലേക്ക് മാറ്റിയിരിക്കുകയാണ്. ഓപ്പറേഷൻ കാവേരിയുമായി ബന്ധപ്പെട്ട സുഡാനിലെ നീക്കങ്ങൾ ഇനി പോർട്ട് സുഡാനിൽ നിന്നാകും നിയന്ത്രിക്കുക. എംബസിയുടെ ഫോൺ നംബരും വിശദവിവരങ്ങളും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.

Temporary relocation of Embassy of India, Khartoum to Port Sudan.

Press Release ➡️ https://t.co/FBq9x7FqIh pic.twitter.com/Xaye7biQhS

— Arindam Bagchi (@MEAIndia) May 2, 2023

 

 

Tags: sudanOperation KaveriJiddah
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies