വേഗത കൂടിയ ട്രെയിൻ കണ്ടുപിടിച്ചത് ബിജെപി ഒന്നുമല്ലെന്നും. വന്ദേഭാരത് ബിജെപിയുടെ വെറും പ്രചാരണാണെന്നും രാജ്യസഭ എംപി എളമരം കരീം. ആർഎസ്എസിന്റെ വിചാരം റെയിൽവേയും ട്രെയിനും കണ്ടുപിടിച്ചത് മോദിയാണെന്നാണെന്നും എളമരം കരീം പറഞ്ഞു. മണ്ണാർക്കാട് നടന്ന സംയുക്ത മെയ്ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തിൽ വന്നു. ഒരു തീവണ്ടി ഉദ്ഘാടനത്തിനാണ് വന്നത് വന്ദേഭാരത് ട്രെയിൻ. ഇന്ത്യയിൽ ഉണ്ടാക്കിയതാണ്. ഇന്ത്യയിൽ ആദ്യമായാണോ ട്രെയിൻ ഒടുന്നത്. ഇത് ഒരു പ്രചാരമാണ് ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ എന്ത് കരുതും എന്തോ വലിയ നേട്ടം കേരളത്തിന് മോദിയുടെ വക കിട്ടി എന്ന്. പ്രധാനമന്ത്രി അതിന് കൊടി വീശുന്നു. അതിനുള്ളിൽ കയറുന്നു. അതിന്റെ സീറ്റുകൾ എല്ലാം കാട്ടി ജനങ്ങളെ വിഭ്രമിപ്പിക്കുകയാണ്. നിരവധി തീവണ്ടികളാണ് മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്നത്. അന്ന് ഇങ്ങനെയൊന്നും അല്ലായിരുന്നു. ആരും ഉദ്ഘാടനത്തിന് വന്നില്ല. അല്ലാതെ ഇതുപോലെ പ്രധാനമന്ത്രി വന്നില്ല. മൻമോഹൻ സിംഗ് കൊണ്ടുവന്നത് പോലെ ഒരു തീവണ്ടി ഇവരും കൊണ്ടുവന്നു അത്രേയൊള്ളു. അല്ലാതെ ഇത് അത്ര വലിയ കാര്യമൊന്നുമല്ല.
Comments