ന്യൂയോർക്ക്: ട്രെയിനിൽ ബഹളം വെച്ചയാളെ സഹയാത്രികൻ കഴുത്തിന് ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ന്യൂയോർക്കിലാണ് സംഭവം. 30 വയസ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇയാൾ ട്രെയിനിൽ കയറിയത്. തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ബഹളം വെയ്ക്കുകയായിരുന്നു.
ഇയാളുടെ അലർച്ച കേട്ട് ട്രെയിനിൽ ഉണ്ടായിരുന്നവർ ഭയപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് സഹയാത്രികരിൽ ഒരാൾ പുറകിലൂടെ വന്ന് ഇയാളുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു. ഇരുവരും നിയന്ത്രണം വിട്ട് താഴെ വീണു. പിന്നാലെ മറ്റ് രണ്ട് യാത്രക്കാർ കൂടി വന്ന് ഇയാളുടെ കൈയും കാലും ബന്ധിക്കുച്ചു. ഇവരുടെ കരവലയത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാതെ വരുന്നു.
കഴുത്തിന് ചുറ്റിപ്പിടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് പിന്നാലെ വിട്ടയച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമാകും തുടർനടപടിയെന്ന് പോലീസ് വ്യക്തമാക്കി.
Comments