ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകുന്നു?! ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകുന്നു?! ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 10:39 pm IST
Facebook
Twitter
WhatsAppTelegram

സൗരയൂഥത്തിലെ അഴകേറിയ ഗ്രഹമാണ് ശനി. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ബില്യൺ കിലോമീറ്റർ അകലെയാണ് ഈ വളയഗ്രഹം സ്ഥിതി ചെയ്യുന്നത്. ഭൂമിയേക്കാൾ ഒമ്പത് മടങ്ങ് വലുപ്പമുള്ള ശനി ഗ്രഹം വാനനിരീക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏതൊരു നിരീക്ഷകന്റെയും മനം കവരുന്നതാണ് ടെലിസ്‌കോപ്പിലൂടെയുള്ള ശനിയുടെ വളയത്തിന്റെ കാഴ്ച. നഗ്നനേത്രങ്ങൾ കൊണ്ട് ശനിയെ കാണാൻ കഴിയുമെന്നതിനാൽ ചരിത്രാതീത കാലം മുതൽ തന്നെ മനുഷ്യന് ശനി ഗ്രഹത്തെ കുറിച്ച് അറിവുണ്ട്. 1610-ൽ ഗലീലിയോ ഗലീലിയാണ് ടെലിസ്‌കോപ്പിലൂടെ ശനിയുടെ വളയം ആദ്യമായി നിരീക്ഷിച്ചത്.

നൂറ്റാണ്ടുകൾക്കിപ്പുറം ഈ വലയങ്ങൾ അപ്രത്യക്ഷമാകുന്നതായാണ് ശാസ്ത്രലോകം തരുന്ന വിവരം. കോടി കണക്കിന് പാറകഷ്ണങ്ങളും പൊടി പടലങ്ങളും ചേർന്ന വളയങ്ങൾ പതുക്കെ നശിച്ചുകൊണ്ടിരിക്കുകയാണ്. എത്ര വർഷം കൊണ്ട് ഇവ പൂർണമായും മായുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നില്ല. ഈ വളയങ്ങളുടെ കട്ടി കുറഞ്ഞ് നേർത്തതാകുന്നുവെന്നാണ് കണ്ടെത്തൽ.

ശനിയുടെ വലയങ്ങൾക്ക് 100 ദശലക്ഷം വർഷത്തെ പഴക്കം മാത്രമാണുള്ളത്. കോസ്മിക് സ്‌കെയിലിൽ വളരെക്കാലം നീണ്ടുനിൽക്കുന്നതായി തോന്നുമെങ്കിലും, ഈ വളയങ്ങളുടെ ഭാവി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. വളയങ്ങൾ പൂർണമായും അപ്രത്യക്ഷമാകാൻ ഇനിയും 100 ദശലക്ഷം വർഷങ്ങളെടുക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ‘വേഗത്തിലുള്ള മരണം’ എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തുന്ന ഡോ. ജെയിംസ് ഒ ഡോനോഗ് പറയുന്നത്. 100 ദശവർഷമെന്നത് ശാസ്ത്രലോകത്തിന് വളരെ കുറഞ്ഞ സമയമായതിനാലാണ് വേഗത്തിലുള്ള മരണമെന്ന് വിശേഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ശനിയുടെ വളയത്തെ കുറിച്ച് അതിശയിപ്പിക്കുന്ന വിവരങ്ങള് നാസ പുറത്തുവിട്ടിരുന്നു.  ശനിയുടെ വളയം ഒറ്റ വളയമല്ല. പ്രധാന വളയങ്ങൾ ഏഴെണ്ണമാണ്. ഇവയ്‌ക്ക് ഓരോന്നിനുമിടയിൽ വിടവുകളുണ്ട്. ഇവയ്‌ക്കെല്ലാം കൂടി 500 മുതൽ 100-ത്തിന് ഇടയിൽ വരെ ഉപവളയങ്ങളുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാൾ വിസ്താരമുണ്ട് ഇവയ്‌ക്ക്. ഇവയുടെ ശരാശരി കനം ഒരു കിലോമീറ്ററിൽ താഴെയാണ്. നേർത്ത വളയങ്ങളിലൂടെ അപ്പുറത്തെ നക്ഷത്രങ്ങൾ കാണാനാകും.

ശനിയെ ചുറ്റിക്കൊണ്ടിരിക്കുന്ന കോടി കണക്കിന് പാറക്കഷ്ണങ്ങളും പൊടിപടലങ്ങളും ചേർന്നതാണ് ഈ വളയങ്ങൾ. ഇവയ്‌ക്ക് ചെറു തരിയുടെ മുതൽ ബസിന്റെ വലുപ്പം വരെ കാണും. ഭൂമിയിൽ നിന്ന് ഏറെ ദൂരെയാണ് ശനി. അതുകൊണ്ട് തന്നെ പാറക്കഷ്ണങ്ങൾക്കിടയിലുള്ള വിടവ് കാണാൻ കഴിയില്ല. അതാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒറ്റ വളയമായി തോന്നുന്നത്. മനുഷ്യന്റെ ത്രിമാന കാഴ്ച പരിമിതിയാണ് ഇതിന് ആധാരം. ശനിയുടെ ശക്തമായ ഗുരുത്വാകർഷണത്തിന് വിധേയമായി അതിന്റെ ഒരു ഉപഗ്രഹം ചിതറി പോയപ്പോഴാണ് വളയത്തിലെ പൊടിപടലങ്ങളും പാറക്കല്ലുകളും ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

Tags: Astronomers
Share
Tweet
SendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies