ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു വേദി പങ്കിടുക എന്നാൽ എനിക്കും എന്റെ കുടുംബത്തിനും അഭിമാനമുള്ള കാര്യമാണ്; എത്രപേർക്ക് ഈ ഭാഗ്യം കിട്ടും; ഇനി പത്ത് വർഷം കഴിഞ്ഞൊന്ന് തിരിഞ്ഞ് നോക്കുമ്പോഴും ആ പരിപാടി എനിക്ക് അഭിമാനമാണ്; അപർണ ബാലമുരളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു വേദി പങ്കിടുക എന്നാൽ എനിക്കും എന്റെ കുടുംബത്തിനും അഭിമാനമുള്ള കാര്യമാണ്; എത്രപേർക്ക് ഈ ഭാഗ്യം കിട്ടും; ഇനി പത്ത് വർഷം കഴിഞ്ഞൊന്ന് തിരിഞ്ഞ് നോക്കുമ്പോഴും ആ പരിപാടി എനിക്ക് അഭിമാനമാണ്; അപർണ ബാലമുരളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 10:20 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് അപർണ ബാലമുരളി. മികച്ച അഭിനേത്രി എന്ന നിലയിൽ മാത്രമല്ല തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും വ്യക്തമാക്കുന്ന താരം എന്ന നിലയിലും അപർണ എപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തനിക്ക് കിട്ടിയ ഒരു സ്വപ്ന തുല്യമായ വേദിയെ കുറിച്ച് പറയുകയാണ് അപർണ. ദേശീയ പുരസ്‌കാര അർഹയായ ശേഷം തനിക്ക് കിട്ടിയ ഒരു സ്വപ്ന തുല്യമായ വേദി ആയിരുന്നു കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയിൽ ലഭിച്ചതെന്ന് അപർണ പറയുന്നു.

പരിപാടിയ്‌ക്ക് ശേഷം അപർണയുടെ രാഷ്‌ട്രീയത്തെ ചോദ്യം ചെയ്തും മറ്റും പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടിയുമായി അപർണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അങ്ങിനെ ഒരു ചടങ്ങിൽ പങ്കെടുത്തതിൽ തെല്ലും കുറ്റബോധം ഇല്ല. ഞാൻ ആ പരിപാടിയിൽ പങ്കെടുത്തതിൽ പലരും വിമർശനങ്ങളുമായി വരുന്നുണ്ട് പരിഹസിക്കുന്നുമുണ്ട്. എന്നാൽ ഇതെല്ലാം മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്. എന്നെ സംബന്ധിച്ച് എല്ലാവർക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്. ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു വേദി പങ്കിടുക എന്നാൽ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഇനിയൊരിക്കൽ അത് പോലെ ഒരു അവസരം ലഭിയ്‌ക്കും എന്നും വിശ്വസിയ്‌ക്കുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആണ് ആ ക്ഷണം ഞാൻ സ്വീകരിച്ചത്. ഞാൻ എന്തിനാണ് ആ പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം.

ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഞാൻ ഒരു സ്റ്റേജ് പങ്കിടുന്നു എന്നത് എനിക്കും എന്നെ സ്‌നേഹിക്കുന്നവർക്കും എന്റെ വീട്ടുകാർക്കും അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉള്ള കാര്യമാണ്. ആ പദവിയ്‌ക്ക് ആണ് പ്രാധാന്യം. എന്ത് തന്നെ പറഞ്ഞാലും വിമർശിച്ചാലും അദ്ദേഹം ആണ് ഇന്ത്യയുടെ പ്രൈംമിനിസ്റ്റർ. ആ പദവിയ്‌ക്ക് ഒരു ബഹുമാനം ഉണ്ട്. പത്ത് വർഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയാലും ആ പരിപാടി എനിക്ക് അഭിമാനം ആണ്’.എന്നായിരുന്നു അപർണയുടെ വാക്കുകൾ.

Tags: Aparna BalamuraliYUVAM
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies