എഴുപത് വർഷത്തിനിടയിലെ ബ്രിട്ടനിലെ ആദ്യ കിരീടധാരണം ഇന്ന്; ചടങ്ങിൽ പ്രത്യേക പങ്ക് വഹിക്കാൻ യുകെ പ്രധാനമന്ത്രി ഋഷി സുനകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എഴുപത് വർഷത്തിനിടയിലെ ബ്രിട്ടനിലെ ആദ്യ കിരീടധാരണം ഇന്ന്; ചടങ്ങിൽ പ്രത്യേക പങ്ക് വഹിക്കാൻ യുകെ പ്രധാനമന്ത്രി ഋഷി സുനകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 07:36 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: എഴുപത് വർഷത്തിനിടയിലെ ബ്രിട്ടനിലെ ആദ്യ കിരീടധാരണം ഇന്ന് നടക്കും. അത്യാഡംബര ചടങ്ങുകളോടെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം നടക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ഘോഷയാത്ര ലണ്ടൻ സമയം ഇന്നു രാവിലെ 10.20ന് ആരംഭിക്കും.

കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർ‍മികത്വത്തിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങ് 11 മണിയോടെ ആരംഭിക്കും (ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30). 12 മണിക്കാണ് (ഇന്ത്യൻ സമയം വൈകിട്ട് 4.30) കിരീടധാരണം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് കൊട്ടാരത്തിലേക്ക് ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും മടക്ക ഘോഷയാത്രയോടെയാണ് സമാപിക്കുന്നത്.

1937-ൽ ജോർജ്ജ് ആറാമൻ രാജാവിന് ശേഷം കിരീടമണിയുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവാണ് ചാൾസ്. 70 വർഷം മുമ്പ് സ്വന്തം കിരീടധാരണ സമയത്ത് അമ്മ എലിസബത്ത് രാജ്ഞി ധരിച്ച അതേ വസ്ത്രങ്ങൾ ധരിക്കാനാണ് ചാൾസ് മൂന്നാമനും ധരിക്കുന്നതെന്ന സൂചനകളുണ്ട്.

ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പ്രത്യേക പങ്ക് വഹിക്കാൻ ഇന്ത്യൻ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനകും എത്തുന്നുണ്ട്. ചടങ്ങിൽ പതാകവാഹകരുടെ തലപ്പത്ത് ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും ഉണ്ടായിരിക്കും. സർക്കാർ തലവൻ എന്ന നിലയ്‌ക്ക് സുനക് ബൈബിൾ വായിക്കുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഹൈന്ദവനായ ഒരാൾ കൊളോസിയൻസിന്റെ ബൈബിൾ വായിക്കുന്നത്. ഇതോടെ ബഹുവിശ്വാസ പ്രമേയത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാകും ഋഷി സുനക്. ബൈബിളിലെ കൊലോസ്യർ 1: 9-17 ആയിരിക്കും സുനക് വായിക്കുന്നത്. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങിൽ പ്രാധാന്യം നൽകുന്നുണ്ട്.

Tags: King Charles'King Charles' coronation
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies