ഇടുക്കിയെ വിറപ്പിച്ച് ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. ‘അരിക്കൊമ്പൻ’ എന്ന് തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സാജിദ് യാഹിയയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പൻ എന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത്.
എൻഎം ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെപി എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രവുമായി ബന്ധപ്പെട്ട് താര നിർണ്ണയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി, അമൽ മനോജ്, പ്രകാശ് അലക്‌സ്, വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയകുളം, മാഗ്ഗുഫിൻ എന്നിവരാണ് ചിത്രത്തിന് പിന്നിലെ അണിയറ പ്രവർത്തകർ.
















Comments