29 പേർ മരിച്ച കുമരകം ബോട്ടപകടം ; ജലയാത്രകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ നൽകിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ; ബോട്ട് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

29 പേർ മരിച്ച കുമരകം ബോട്ടപകടം ; ജലയാത്രകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ നൽകിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ; ബോട്ട് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 06:52 pm IST
FacebookTwitterWhatsAppTelegram

കുമരകം ബോട്ടപകടത്തെ കുറിച്ച് അന്വേഷിച്ച് താൻ നൽകിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. ജലയാത്രകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ സേഫ്റ്റി കമ്മീഷണറെ നിയോഗിക്കണമെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. പരിധിയിലുമധികം ആളുകളെ കയറ്റിയുള്ള യാത്രകളും അപകടത്തിന് വഴിവയ്‌ക്കുകയാണെന്നും ജസ്റ്റിസ് നാരായണ കിറുപ്പ് ജനം ടി വിയോട് പറഞ്ഞു. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശങ്ങളൊന്നും നടപ്പായിട്ടില്ല.

2002 ജൂലൈ 27 നാണ് കുമരകം അപകടം ഉണ്ടായത്. കുമരകം – മുഹമ്മ ബോട്ട് സര്‍വീസ് രണ്ട് ഗ്രാമങ്ങളിലെ ജനജീവിതത്തിന് അത്യന്താപേക്ഷിതമായിരുന്നു. മുഹമ്മയില്‍ നിന്നും യാത്രക്കാര്‍ മത്സ്യ വില്പനക്കും, കൂലിപണികള്‍ക്കും മറ്റുമായി കുമാരകത്തെത്തുവാന്‍ ആശ്രയിച്ചിരുന്നത് ബോട്ട് സര്‍വീസസ്കളെ ആയിരുന്നു. എന്നാൽ യാത്രക്കാര്‍ തിങ്ങി നിറഞ്ഞുള്ള സര്‍വിസുകള്‍ ആയിരുന്നു മിക്കവാറും. യാത്രക്കാരെ ആശ്രയിച്ചു ധാരാളം വ്യാപാര സ്ഥാപനങ്ങളും കുമരകത്തും മുഹമ്മയിലുമായി ജെട്ടികളില്‍ ഉണ്ടായിരുന്നു. 3 ബോട്ടുകള്‍ ആയിരുന്നു സര്‍വിസുകള്‍ നടത്തിയിരുന്നത്.

2002 ജൂലൈ 27, അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന്‌ കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടിൽ പതിവിലും കൂടുതലാളുകൾ അന്ന് യാത്രയ്‌ക്കായി കയറിയിട്ടുണ്ടായിരുന്നു. മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളും രക്ഷിതാക്കളുമായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. ഒപ്പംതന്നെ സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും മറ്റും ബോട്ടിലുണ്ടായിരുന്നു. രാവിലെ ആറരയ്‌ക്ക് കുമരകം ജെട്ടിയിലെത്തേണ്ട ബോട്ട് കുമരകത്ത് എത്തിയില്ല. ഒരു കിലോമീറ്ററിനപ്പുറം വേമ്പനാട്ട് കായലിൽ ആ ബോട്ട് മുങ്ങുകയായിരുന്നു. അന്നത്തെ ആ അപകടത്തിൽ 29 പേരാണ് മരിച്ചത്. മരണമടഞ്ഞവരിൽ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉൾപ്പെട്ടിരുന്നു. എണ്ണത്തിൽ കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു.

അതേസമയം ഇന്ന് താനൂരിൽ ബോട്ട് മറിഞ്ഞ സംഭവത്തിൽ 22 പേരാണ് മരിച്ചത്. താനൂരിൽ അറ്റ്‌ലാൻറിക് എന്ന വിനോദ സഞ്ചാര ബോട്ടാണ് മുങ്ങിയത്. ദുരന്തത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏറെയും കുട്ടികളാണ്. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരും ആണ് മരിച്ചത്. നിലവിൽ ആരെയും കാണാതായതായി അറിവില്ല. അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

22 പേരുടെ മരണത്തിനിടയാക്കിയ താനൂരിലെ ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തിരച്ചിൽ തുടരും. നടപടി ക്രമം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മാത്രം ആണ് തിരച്ചിൽ തുടരാൻ തീരുമാനിച്ചത്. അപകട സ്ഥലത്ത് എൻഡിആർഎഫ് വീണ്ടും ഇറങ്ങും. ബോട്ട് അപകടം നടന്നതിന് പിന്നാലെ ദുരന്തമുഖത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് അതിരാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ നാവികസേനയും രംഗത്തെത്തിയിരുന്നു.

തിരച്ചിലിനായി നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ താനൂരിലെത്തിയിരുന്നു. മുങ്ങൽ വിദഗ്ധരായ മൂന്നംഗ സംഘമാണ് സ്ഥലത്തെത്തിയത്. എൻഡിആർഎഫുമായി ചർച്ച നടത്തിയതിന് ശേഷം നാവികസേനയുടെ വിദഗ്ധ സംഘം തിരച്ചിൽ ആരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്സുമാണ് തിരച്ചിൽ നടത്തിയത്.

Tags: tanur boat
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies