അന്ന് പത്തിൽ താഴെ സീറ്റുകളുള്ള ബോട്ടിൽ അന്ന് കയറിയത് 61 യാത്രക്കാർ; തട്ടേക്കാട്ട് ദുരന്തത്തിൽ പൊലിഞ്ഞത് 18 ജീവനുകൾ

Published by
Janam Web Desk

തട്ടേക്കാട് പെരിയാർ നദിയിൽ 2007 ഫെബ്രുവരി 20-ന് ബോട്ടപകടമുണ്ടാവുമ്പോൾ ഇതിന് പിന്നിലെ കാരണം യാത്രക്കാരുടെ എണ്ണം പരിധിയിൽ കൂടുതലായിരുന്നു എന്നതാണ്. വൈകിട്ട് അപകടം നടന്നതിനാൽ തന്നെ സമയവും വെളിച്ചവും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അന്ന് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ എളവൂർ സെന്റ് ആന്റണീസ് യുപി സ്‌കൂളിലെ 15 വിദ്യാർത്ഥികളുടെ ഉൾപ്പെടെ 18 പേരുടെ ജീവനായിരുന്നു പൊലിഞ്ഞത്. പത്തിൽ താഴെ മാത്രം ആളുകളെ കയറ്റാൻ പെർമിറ്റുള്ള ബോട്ടിലായിരുന്നു 61 പേരെ കയറ്റിയത്.

2007-ലെ അപകടത്തിന് ശേഷം അഞ്ച് വർഷത്തേക്ക് പിന്നെ പെരിയാറിൽ ബോട്ട് സർവീസുകൾ നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ഭൂതത്താൻകെട്ടിൽ രണ്ട് ബോട്ട് സർവീസുകളും തട്ടേക്കാട് രണ്ട് ബോട്ട് സർവീസുകളും നടന്നു വരുന്നുണ്ട്. തുറമുഖ വകുപ്പിലെ കനാൽ ഓഫീസറുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസുമുള്ള ബോട്ടുകൾ പരിശോധിച്ച് എല്ലാ വർഷവും പെരിയാർ വാലി അധികൃതർ പെർമിറ്റ് പുതുക്കി നൽകുകയാണ് ചെയ്ത് വരുന്നത്. തട്ടേക്കാട്ട് വനം വകുപ്പിന്റെ രണ്ട് ബോട്ടുകളും ഇവിടെ സർവീസ് നടത്തുന്നുണ്ട്.

വേനൽക്കാലത്ത് ഭൂതത്താൻകെട്ടിൽ വെള്ളം സംഭരിക്കുമ്പോൾ മാത്രമാണ് പെരിയാറിൽ ബോട്ട് സർവീസ് നടക്കുക. യാത്രക്കാർക്കെല്ലാം ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവ ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

Share
Leave a Comment