അബുദാബി: അബുദാബിയിലെ കടൽതീരത്ത് രണ്ട് കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം. ഇതോടെ രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇത് സംബന്ധിച്ച് അധികൃതര്‍ എമിറേറ്റിലെ വിവിധ ഹോട്ടലുകൾക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അബുദാബി തീരക്കടലില്‍ മീന്‍ പിടിക്കുന്നവരാണ് തിമിംഗലങ്ങളുടെ സാന്നിധ്യം അധികൃതരെ അറിയിച്ചത്. കടലില്‍ പോകുന്നവര്‍ തിമിംഗലങ്ങളുടെ സമീപത്തേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊലയാളി തിമിംഗലങ്ങൾ സാധാരണ രീതിയിൽ മനുഷ്യരെ ആക്രമിക്കാറില്ല.
Comments