ഇന്ന് രാജ്യാന്തര നഴ്സ് ദിനം; ആദരിക്കാം കരുതൽ കൊണ്ട് ഹൃദയം കീഴടക്കുന്നവരെ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇന്ന് രാജ്യാന്തര നഴ്സ് ദിനം; ആദരിക്കാം കരുതൽ കൊണ്ട് ഹൃദയം കീഴടക്കുന്നവരെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 10:06 am IST
Facebook
Twitter
WhatsAppTelegram

ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുന്നവരാണ് ലോകത്തെമ്പാടുമുള്ള നഴ്സുമാർ. പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് അവർ. പരിചരണം, ശുശ്രൂഷ, എന്നീ രണ്ട് വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്‌സുമാരും. ജീവന് വേണ്ടി പരിശ്രമിക്കുന്നവരുടെ ജീവനെടുക്കുന്ന നാളുകളിലും പുഞ്ചിരിയോടെ സേവനം ചെയ്യുന്നവരാണ് ഇവർ. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സ് ദിനമായി ആചരിക്കുന്നത്. ജനങ്ങളുടെ ജീവന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്‌സുമാർക്ക് വേണ്ടിയുള്ളതാണ് ഈ ദിനം. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ലോറൻസിന്റെ ജനനം.

വെള്ള വസ്ത്രമണിഞ്ഞ് ആശുപത്രി വരാന്തകളിലൂടെ ഓരോ ജീവനും ആശ്വാസമായെത്തുന്ന ഭൂമിയിലെ കാവൽ മാലാഖമാർക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്സ് ദിനം ആചരിക്കുന്നു. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്സുമാർ നൽകുന്ന സംഭാവനകൾ നന്ദിയോടെ ഓർക്കേണ്ട ദിവസമാണ് ഇന്ന്. മനസിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്നവരാണ് നഴ്സുമാർ. വിശ്വാസവും പരിചരണവും നൽകുന്ന സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നഴ്സുമാർ. അത് ഒരിക്കലെങ്കിലും ആശുപത്രിയിൽ കിടന്നിട്ടുള്ളവർക്ക് മനസ്സിലാകും. ആശുപത്രി ജീവിതത്തിൽ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ഒറ്റയ്‌ക്കാവുമ്പോൾ തുണയായി എത്തുന്നത് ഇവർ മാത്രമാണ്.

2019-ൽ കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ സ്വന്തം ആരോഗ്യവും ജീവനും കുടുംബവും നോക്കാതെ ആളുകൾക്കിടയിൽ പ്രവർത്തിച്ചവരാണ് നഴ്‌സുമാർ. മാത്രമല്ല, നമ്മുടെ മുൻപിൽ കേരളത്തിൽ നിപ്പയെ പോലൊരു മഹാമാരിയെ തുരത്തുന്നതിനിടയിൽ ജീവിതം വെടിഞ്ഞ ലിനിയെ പോലുള്ള നഴ്‌സുമാരുമുണ്ട്. 2022 മെയ് 11-ന്  നഴ്‌സസ് ദിനത്തിന്റെ തലേദിവസമാണ് മലയാളി നഴ്‌സായ സൗമ്യ സന്തോഷ് ഇസ്രയേലിൽ മരണപ്പെട്ടത്. ഇസ്രയേലിന് നേരെ പാലസ്തീൻ ഭീകരർ നടത്തിയ ആക്രമണത്തിലായിരുന്നു കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്ന സൗമ്യയുടെ മരണം. ഈ ദിനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, രോഗക്കിടക്കയിൽ നമുക്ക് ആശ്വാസം നൽകിയ അവരുടെ പുഞ്ചിരികൾക്ക് മറുപടിയായി അവർ നൽകുന്ന സേവനങ്ങൾക്ക് കൂടെ അവരെയും ചേർത്തു നിർത്താം. അവർക്കൊരു പുഞ്ചിരി സമ്മാനിച്ച്, കരുതൽ കൊണ്ട് ഹൃദയം കീഴടക്കുന്നവരെ ആദരിക്കാം.

Tags: International Nurses Day
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies