ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. നാടിനോട് കൂറില്ലാത്താവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നും കാശ് കിട്ടുന്നിടത്ത നിന്നും വാങ്ങാൻ മാത്രമാണ് അവർക്ക് താത്പര്യമെന്നും എംഎം മണി ആരോപിച്ചു.
‘നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണ്. അതിർത്തിയിലെ തമിഴ്നാടിന്റെ കടന്നുകയറ്റം തടയാൻ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ല. അതിർത്തിയിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണം’- എംഎം മണി പറഞ്ഞു. ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിമർശനം.
Comments