കോഹിനൂര്‍ രത്‌നത്തിന്റെ അവിശ്വസനീയമായ യാത്രയുടെ കഥ
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കോഹിനൂര്‍ രത്‌നത്തിന്റെ അവിശ്വസനീയമായ യാത്രയുടെ കഥ

Janam Web Desk by Janam Web Desk
May 13, 2023, 03:25 pm IST
A A
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ അഭിമാനമാണ് കോഹിനൂര്‍ രത്‌നം. പക്ഷെ ഈ രത്നം ഇന്ന് നമ്മുടെ രാജ്യത്തില്ല. കോഹിനൂര്‍ ഇന്ന് ലണ്ടന്‍ ടവറിലാണ്. ഒരുപാട് ചരിത്രപ്രധാന മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഈഅപൂര്‍വ രത്‌നത്തിന്റെ വില ഏകദേശം 1300 കോടി രൂപയാണ്. ഇത്ര വില വരുന്ന കോഹിനൂര്‍ എന്ത് കൊണ്ട് ഇന്ത്യയിലില്ല? ഇന്ത്യയുടേതാണെങ്കിലും ബ്രീട്ടിഷ് രാജ്ഞി ക്വീന്‍ എലിസബത്തിന്റെകുടുംബ സ്വത്താണ് ഇന്ന് ഈ രത്‌നം.
1937 ല്‍ ജോര്‍ജ് ആറാമന്‍ തന്റെ ഭാര്യക്കായി നല്‍കിയ പ്ലാറ്റിനം കീരിടത്തിലാണ് ഈ രത്‌നം സ്ഥാപിച്ചിരിക്കുന്നത്. ഇത് ലണ്ടന്‍ ടവറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കോഹിനൂര്‍ രത്‌നം ഇന്നും ഇന്ത്യയുടെ കലയും മൂല്യവും ഉയര്‍ത്തി പിടിക്കുന്നു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ ഇന്ത്യ, ഇറാന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലൂടെ കടന്നുപോയ കോഹിനൂര്‍ രത്നത്തിന്റെ യാത്ര വളരെ രസകരമാണ്.

ആന്ധ്രപ്രദേശിലെ വാറങ്കൽ ആസ്ഥാനമാക്കി ഭരിച്ച കാകാതിയ രാജവംശത്തിനു കൃഷ്ണ നദിക്കരയിലുള്ള കൊല്ലൂർ ഖനികളിൽ നിന്നും ലഭിച്ചതാണ് ഈ രത്നം എന്നാണ് ചരിത്രം. അവരത് തങ്ങളുടെ കുലദേവതയായ വാറങ്കൽ ഭദ്രകാളിയുടെ ഇടതു കണ്ണായി സ്ഥാപിച്ചു. പിൽക്കാലത്ത് കാകാതിയർ ദൽഹി സുൽത്താന്മാർക്ക് കപ്പം കൊടുക്കേണ്ടി വന്നപ്പോൾ കോഹിനൂർ രത്നം അല്ലാവുദിൻ ഖില്ജിയുടെ പക്കൽ എത്തി.1526-ല്‍ മുഗളന്മാർ ഇന്ത്യ പിടിച്ചെടുത്തപ്പോൾ അത് മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ കൈവശമെത്തി . പിന്നെ അത് മുഗള്‍ പരമ്പരയിലെ അഞ്ചാമത്തെ ചക്രവര്‍ത്തി ഷാജഹാന്റെ പക്കലെത്തി. ഈ കാലത്ത് അത് മയൂര സിംഹാസനത്തിന്റെ ഭാഗമായി മാറി(1635 ). പീന്നിട് ഷാജഹാന്റെ പുത്രന്‍ ഔറംഗസേബ്, ഈ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോയി അവിടത്തെ ബാദ്ശാഹി മസ്ജിദില്‍ സൂക്ഷിക്കുകയും ചെയ്തു. അങ്ങിനെയിരിക്കെ 1739-ല്‍ പേർഷ്യൻ അക്രമണകാരി നാദിർഷ ഇന്ത്യയെ ആക്രമിച്ചു. അന്ന് മുഹമ്മദ് ഷാ ആയിരുന്നു മുഗൾ രാജാവ്. നാദിര്‍ഷാ മുഹമ്മദ് ഷായെ തടവി്‌ലാക്കി. എന്നാൽ കോഹിനൂർ മാത്രം കിട്ടിയില്ല.ഒടുവിൽ അന്തപുരവാസിയായ ഒരു സ്ത്രീ പറഞ്ഞതു പ്രകാരം മുഹമ്മദ് ഷാ തന്റെ തലപ്പാവിനുള്ളിലാണ് കോഹിനൂര്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് വിവരം നാദിര്ഷാക്ക് ലഭിച്ചു. നാദിര്‍ഷാ ത്രന്ത്രപൂർവ്വം മുഹമ്മദ് ഷായെ വിരുന്നിനു ക്ഷണിച്ചു. പേർഷ്യൻ ആചാരമെന്ന് വിശ്വസിപ്പിച്ച് തലപ്പാവുകള്‍ പരസ്പരം കൈമാറി. അങ്ങനെ കോഹിനൂര്‍ രത്നം സ്വന്തമാക്കിയ നാദിര്‍ ഷാ, അത് പേര്‍ഷ്യയിലേക്ക് കടത്തി..

Nader Shah on the Peacock Throne, whose jewels included the Koh-i-Noor diamond. Wikimedia Commons

1747 ല്‍ നാദിര്‍ഷയുടെ മരണശേഷം പിന്‍ഗാമിയായ മിര്‍സ ഷാരൂഖിന് രത്നം ലഭിച്ചു. പീന്നിട് 1751-ല്‍ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്‌മദ് ഷാ അബ്ദാലി, ഷാരൂഖിനെ പരാജയപ്പെടുത്തുകയും കോഹിനൂര്‍ രത്നം സ്വന്തമാക്കുകയും ചെയ്തു .1809-ല്‍ അഞ്ചാം ദുറാനി ചക്രവര്‍ത്തിയായ ഷാ ഷൂജ, തന്റെ അര്‍ദ്ധസഹോദരനായ മഹ്‌മൂദ് ഷായോട് പരാജയപ്പെട്ട് കോഹിനൂര്‍ രത്നവുമായി പലായനം ചെയ്തു. ഷാ ഷൂജ ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടി അവിടെ വച്ച് തന്റെ കൈയിലെ കോഹിന്നൂര്‍ രത്നം 1813-ല്‍ രഞ്ജിത് സിങ്ങിന് കൈമാറി.1849-ല്‍ പ്രസിദ്ധമായ രണ്ടാം ആംഗ്ലോ സിഖ് യുദ്ധം നടന്നു. ഇന്ഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സിഖുകാരെ തോല്‍പ്പിച്ചതോടെ രത്നം ബ്രിട്ടീഷുകാരുടെ കൈവശമെത്തി. 1850 ജൂലൈ 3-ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് കമ്പനിയുടെ ഡെപ്യൂട്ടി ചെയർമാൻ കോഹിനൂർ ഔദ്യോഗികമായി വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചു. 1877-ല്‍ വിക്റ്റോറിയ രാജ്ഞി ഇന്ത്യയില്‍ അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി.1937-ല്‍ ഒന്നാം എലിസബത്ത് രാജ്ഞിയുടെ കിരീടത്തിൽ വരെ കോഹിനൂർ എത്തി.

 

The Queen Mother’s Crown, with the Koh-i-Noor diamond at the center. Wikimedia Commons

ഭാരത സ്വാതന്ത്ര്യത്തിനു ശേഷം 1947-ല്‍ തന്നെ ഇന്ത്യന്‍ ഗവണ്‍മെന്റ് കോഹിനൂര്‍ ആവശ്യപ്പെട്ടെങ്കിലും ബ്രീട്ടിഷ് ഗവണ്‍മെന്റ് നിരസിച്ചു.1953-ല്‍ വീണ്ടും ഇന്ത്യ രത്‌നംവേണമെന്ന ആവശ്യം ഉന്നയിച്ചു.1976 ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ സുല്‍ഫിക്കര്‍ അലി ഭൂട്ടോ, കോഹിനൂര്‍ വേണം എന്നാവശ്യപ്പെട്ട് ബ്രട്ടീഷ് പ്രധാനമന്ത്രിക്ക് കത്തെഴുതി എങ്കിലും മറുപടി കത്തില്‍ കോഹിനൂര്‍ ഒരു രാജ്യത്തിനും കൈമാറില്ല എന്ന് ബ്രിട്ടണ്‍ വ്യക്തമാക്കി. 2016 ലും ഇന്ത്യ ഇതേ ആവശ്യം ഉന്നയിച്ചു. അടിസ്ഥാനപരമായി ഇന്ത്യ വിക്ടോറിയ രാജ്ഞിക്ക് സമ്മാനം നല്‍കിയതാണ് കോഹിനൂര്‍ പക്ഷെ ബ്രിട്ടന്റെ അഭിപ്രായ പ്രകാരം കോഹിനൂറിന്റെ യഥാര്‍ഥ അവകാശിയെ സംബന്ധിച്ച് വ്യക്തമായ ചരിത്രരേഖകളില്ല എന്നാണ്. ഇന്ത്യയുടെ പൊതു സ്വത്തായ കോഹിനൂര്‍ ഇന്ത്യന്‍ ഭരണകൂടത്തിന് അവകാശപ്പെട്ടതാണെന്നുള്ള വാദങ്ങള്‍ ഇപ്പോഴും നടക്കുന്നു.പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷ ഇന്ത്യയില്‍നിന്നു കോഹിനൂര്‍ കൈക്കലാക്കിയത് കൊണ്ട് കോഹിനൂര്‍ തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ഇറാന്റെ അഭിപ്രായം , ഏതാണ്ടിതേ പോലെ അഫ്ഗാനിസ്ഥാനും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. യുദ്ധം ചെയ്ത് കിട്ടിയ കോഹിനൂര്‍ രത്നം അഫ്ഗാനിസ്ഥാനിലെ ദുറാനി സാമ്രാജ്യത്തിന്റെതാണെന്നാണ് അവരുടെ വാദം.

Queen Elizabeth Ii Koh I Noor Diamond Crown

സത്യത്തില്‍ കോഹിനൂറിനെ ഒരു പൊതുസ്വത്ത് എന്ന നിലയില്‍ സംരക്ഷണത്തിന് മാത്രമാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്‍പ്പിച്ചത് ഇന്ത്യ സ്വതന്ത്രമായതോടു കൂടി അത് ഇന്ത്യയ്‌ക്ക് അവകാശപ്പെട്ടതാണ്. പണ്ട് ഇന്ത്യയിലെ താജ്മഹലിന്റെ മുകളിലും കോഹിനൂര്‍ രത്നം പതിപ്പിച്ചിരുന്നു.
21.6ഗ്രാമാണ് രത്നത്തിന്റെ തൂക്കം. ഏഴു കൊല്ലമെടുത്താണ് ഷാജഹാന്‍ മയൂര സിംഹാസനം പണി കഴിപ്പിച്ചത്. മയൂര സിംഹാസനത്തില്‍ കോഹിനൂര്‍ രത്നം പതിപ്പിച്ചിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ രത്നം ഇംഗ്ലീഷ് രാജ്ഞിക്ക് ലാഹോര്‍ മഹാരാജാവ് കൈമാറി എന്നാണ്. ലുധിയാന സ്വദേശി വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് റിപ്പോര്‍ട്ട്. കാലം കഴിയും തോറും കോഹിനൂർ മാറ്റ് കുറഞ്ഞ് 105 കാരറ്റായി മാറിയത് ഓരോ ഇന്ത്യക്കാരനേയും വിഷമിപ്പിക്കുന്നതാണ്.
186 1/16 കാരറ്റ് (37.21 ഗ്രാം) തൂക്കമുണ്ടായിരുന്ന ഈ രത്‌നം 1877-ല്‍ വിക്‌റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായപ്പോള്‍, അവരുടെ കിരീടത്തിന്റെ ഭാഗമാക്കാനായി ഇന്നത്തെ 105.602 കാരറ്റ് (21.61 ഗ്രാം) ആയി ചെത്തിമിനുക്കി .ബ്രീട്ടിഷികാര്‍ ഇന്ത്യന്‍ രത്‌നം കെക്കലാക്കുക മാത്രമല്ല ചെത്തിമിനുക്കി മൂല്യനഷ്ടവും വരുത്തിയിരിക്കുന്നു.

രണ്ടാം എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ (2023 ) മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവായി, അദ്ദഹേത്തിന്റെ ഭാര്യ കാമില രാജ്ഞിയുമായി സ്ഥാനമേറ്റു. രത്‌നം ഇന്ത്യയുടെതാണെന്നുള്ള വാദം നിലനില്‍ക്കെ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണച്ചടങ്ങില്‍ അദ്ദേഹത്തിന്റെ പത്‌നി കാമില കോഹിനൂര്‍ കീരിടം അണിഞ്ഞില്ല. മഹാത്മാ ഗാന്ധിയുടെ ചെറുമകനടക്കം ഒട്ടേറെ പേര്‍ കോഹിനൂര്‍ ആവശ്യപ്പെട്ടിട്ടും ബ്രിട്ടന്‍ അത് തള്ളികളഞ്ഞു.

ലോകത്തിലെ ഏറ്റവും വിലയേറിയ കോഹിനൂര്‍ രത്നം എന്തുകൊണ്ട് ശപിക്കപ്പെട്ട രത്‌നമായി കാണുന്നു എന്നുള്ളത് ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ് . ഈ രത്‌നത്തിന്റെ വില തന്നെയാണ് ഇതിന്റെ പ്രശ്‌നം.രത്‌നം കൈവശമാക്കിയ എല്ലാ രാജാക്കന്മാരും മറ്റു രാജാക്കന്മാരാല്‍ ആക്രമിക്കപ്പെടുകയും അവരുടെ സിംഹാസനം എല്ലാം നഷ്ടപ്പെടുന്നതിനാലുമാണ് കോഹിനൂറിനെ ശപിക്കപ്പെട്ട രത്‌നമായി കാണുന്നത് .

നിമിത വി കെ
(കോഴിക്കോട് ലിസ്സാ കോളേജിലെ രണ്ടാം വർഷ MA Journalism and Mass Communication വിദ്യാർത്ഥിനിയാണ്)

 

Tags: King Charles IIIKohinoor
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

കുളിപ്പിക്കാൻ വിളിച്ചപ്പോൾ ഓടിയൊളിച്ചു : അഞ്ച് വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

കുളിപ്പിക്കാൻ വിളിച്ചപ്പോൾ ഓടിയൊളിച്ചു : അഞ്ച് വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ജമ്മുകശ്മീരിൽ രണ്ട് സ്ത്രീകളടക്കം എട്ട് ഭീകരർ പിടിയിൽ

ജമ്മുകശ്മീരിൽ രണ്ട് സ്ത്രീകളടക്കം എട്ട് ഭീകരർ പിടിയിൽ

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

Load More

Latest News

നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ​ഗുണ്ടാപ്പിരിവ്; പരാതിയുമായി കടയുടമകൾ

നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ​ഗുണ്ടാപ്പിരിവ്; പരാതിയുമായി കടയുടമകൾ

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

കോഴിക്കോട് 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies