ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് യാഥാർത്ഥ്യത്തെ മറച്ച് വെച്ച് മികച്ച ഒരു ചിത്രത്തെ ഇല്ലാതാക്കാമെന്ന മോഹം വെറുതെ ആയിരിക്കുന്നു. മറ്റൊന്നുമല്ല, ഐഎസ് ഭീകരത പുറത്തുകൊണ്ടുവന്ന കേരള സ്റ്റോറി 100 കോടി ക്ലബ്ബിലെത്തിയിരിക്കുന്നു. സംഘടിച്ചും നിരോധിച്ചും വിലക്കിയും ചിത്രത്തെ തടഞ്ഞ് നിർത്താമെന്ന് വിചാരിച്ചവർക്കുള്ള മറുപടിയാണ് ഈ വിജയം.
വിജയത്തിൽ നിൽക്കുമ്പോളും ജനങ്ങളുടെ പ്രശംസയ്ക്കും ആശംസകൾക്കും കുറവില്ല. ചിത്രത്തിൽ ഐഎസ് ഭീകരന്റെ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ് കൃഷ്ണയുടെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. കേരള സ്റ്റോറിയിൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണെന്നും കേരളത്തിൽ ഇത്തരത്തിൽ നടക്കുന്നുണ്ടെന്നുമുള്ള സന്ദേശങ്ങൾ ലഭിച്ചതായി താരം പറഞ്ഞു.
ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേരാൻ ഇടയാക്കിയ കേരളത്തിലെ സ്ത്രീകളുടെ യഥാർത്ഥ കഥകളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിപുൽ ഷായാണ് നിർമ്മാണം. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതിനായക കഥാപാത്രമായ ഇർഷാക്കിനെയാണ് വിജയ് കൃഷ്ണ അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയാണ് ഇർഷാക്ക്. മതം മാറിയതിന് പിന്നാലെ അതിക്രൂരമായ ആളായി മാറുകയാണ് ഇർഷാക്കെന്നും താരം പറഞ്ഞു.















