ന്യൂഡൽഹി: ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് ഫലം പ്രസിദ്ധീകരിക്കുമെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് അറിയിച്ചു.
സിഐഎസ്‌സിഇ വെബ്സൈറ്റിൽ കയറിയാൽ ഫലം അറിയാൻ സാധിക്കും. https://cisce.org അല്ലെങ്കിൽ https://results.cisce.org എന്നീ വെബ്സൈറ്റുകളിൽ കയറി ഫലം അറിയുന്നതിനുള്ള സംവിധാനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
2.5 ലക്ഷം വിദ്യാർഥികളാണ് പത്തിലും പന്ത്രണ്ടിലുമായി പരീക്ഷ എഴുതിയതിയിരിക്കുന്നത്. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയായിരുന്നു പത്താംക്ലാസ് പരീക്ഷ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു.















