ദിസ്പൂർ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന്മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിലെ കരിംനഗറിൽ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നിൽ കൂടുതൽ പേരെ വിവാഹം ചെയ്യാമെന്ന് കരുത്തുന്ന ചിലരുണ്ട്. എന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമൂലം അത്തരം കാര്യങ്ങൾ അവസാനിക്കും. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ രാജ്യം ഒരു യഥാർത്ഥ മതേതര രാഷ്ട്രമാകും. തെലങ്കാനയിലെ കെസിആറിന്റെ രാജഭരണത്തിന് പകരം രാമ രാജ്യം നിലവിൽ വരുമെന്നും ഹിമന്ദ പറഞ്ഞു.
കേരള സ്റ്റോറി സിനിമ കാണാൻ ഹിമന്ത ശർമ്മ ജനങ്ങളോട് ആഹ്വാനം ചെയ്തു. അസമിൽ മത വിദ്യാഭ്യാസം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാന ബിജെപി അദ്ധ്യക്ഷനും ലോക്സഭ എംപിയുമായ ബന്ദി സഞ്ജയകുമാർ നേതൃത്വം നൽകുന്ന സംസ്ഥാന പര്യടനമാണ് ഹിന്ദു ഏകത യാത്ര. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
Comments