തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളെ ലഹരിക്കടത്തിനുള്ള ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ മിക്ക സ്കൂളുകൾക്കും മുമ്പിലും ലഹരി സംഘങ്ങൾ തമ്പടിച്ചിട്ടുണ്ടെന്നും കുട്ടികളെ കാരിയർമാരായി ഇവർ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അതീവ ജാഗ്രതയോടെയാണ് സർക്കാർ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇക്കാര്യം ശ്രദ്ധയിൽപെട്ടാൽ പോലീസിനെയും എക്സൈസിനെയും അറിയിക്കാവുന്നതാണ്. കുട്ടികളുടെ അറ്റൻഡൻസ് എടുത്താൽ മാത്രം പോരെന്നും അവർ വൈകുന്നേരം വരെ സ്കൂളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനായുള്ള നിർദേശങ്ങൾ സ്കൂൾ അധികൃതർക്കും അദ്ധ്യാപകർക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments