ഗൂഗിൾ പേയും ഫോൺ പേയും ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത് വൻ തുക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഗൂഗിൾ പേയും ഫോൺ പേയും ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത് വൻ തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 11:06 pm IST
Facebook
Twitter
WhatsAppTelegram

ഓൺലൈനായി പണമിടപാടുകൾ നടത്താത്തവർ ഇന്ന് ചുരുക്കമാണ്. പണം എപ്പോഴും കൈയിൽ കരുതേണ്ട, ബാങ്ക് സന്ദർശിക്കുന്നത് ഒഴിവാക്കാം എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ഫോൺപേ, പേടിഎം എന്നിങ്ങനെയുള്ള ഒന്നിലധികം യുപിഐ ആപ്പുകൾ പലരുടെയും സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാം. പണം കൈമാറാമെന്നതിനൊപ്പം യാത്രാ ടിക്കറ്റ്, ഇൻഷുറൻസ്, ഇലക്ട്രിസിറ്റി-വാട്ടർ ബില്ലുകൾ അടക്കം പലതരത്തിലുള്ള ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നതിനാൽ യുപിഐ ആപ്പുകളുടെ സ്വീകാര്യത ഇപ്പോൾ ഒരുപാട് വർധിച്ചിട്ടുണ്ട്.

യുപിഐ ആപ്പുകളുടെ ഉപയോ​ഗങ്ങൾ വർധിച്ചതുപോലെ തന്നെ ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണവും എണ്ണവും വർധിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുകളെക്കുറിച്ച് കാര്യമായി അറിവില്ലാത്തവർ മുതൽ അഭ്യസ്തവിദ്യരായവർ വരെ ഒരു പോലെ ഇത്തരക്കാരുടെ കെണിയിൽ വീഴാറുണ്ട്. അതിനാൽ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ കുറച്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം.

യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ടത്. പിൻ മറ്റാരുമായും പങ്കിടരുത്. യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ ഫോൺ കോളോ, ഇമെയിലോ വഴി ആരെങ്കിലും ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.ബാങ്ക് അധികൃതർ ആണെന്ന വ്യാജേനെയും ടാക്സ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനെന്നറിയിച്ചും തട്ടിപ്പുകാർ നിങ്ങളിൽ നിന്ന് യുപിഐ വിവരങ്ങൾ ആവശ്യപ്പെടാൻ സാദ്ധ്യത ഏറെയാണ്.

ഒടിടി സേവനങ്ങൾ അടക്കമുള്ളവയുടെ പേയ്മെന്റ് യുപിഐ വഴി നൽകുന്നവരുണ്ട്. ഇത്തരം ആവശ്യത്തിനായി ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് അറിയിച്ച് വരെ വിവരങ്ങൾ ആരാഞ്ഞ് തട്ടിപ്പ് നടന്നുവരുന്നുണ്ട്. പണം അയക്കുന്നത് ശരിയായുള്ള നമ്പറിലേയ്‌ക്കാണ് എന്നതും ഉറപ്പുവരുത്തണം. സോഷ്യൽ മീഡിയ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ യുപിഐ വിവരങ്ങളോ സ്ക്രീൻ ഷോട്ടുകളോ പങ്കുവെയ്‌ക്കാതിരിക്കുക. പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന വിശ്വസനീയമായ യുപിഐ ആപ്പുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ഇത്തരം ആപ്പുകൾ ഗൂഗിൾ പ്ളേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കുക. യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ക്ളിക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഉടനെ തന്നെ ബാങ്കിനെ അറിയിച്ച് സ്ഥിരീകരണവുമാകാം. അഥവാ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിന് ഇരയായാൽ ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാനും ശ്രദ്ധിക്കുക.

Tags: google payphone pay
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies