കയ്യേറ്റം മാത്രമല്ല, അസഭ്യ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരം; ആശുപത്രി സംരക്ഷണ ഓർഡിനൻസ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കയ്യേറ്റം മാത്രമല്ല, അസഭ്യ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരം; ആശുപത്രി സംരക്ഷണ ഓർഡിനൻസ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 09:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഓർഡിനൻസിന്റെ കരട്, നിയമ വകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും കൂടി അന്തിമ അംഗീകാരത്തോടെയാകും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്‌ക്ക് വയ്‌ക്കുക. മന്ത്രിസഭാ യോഗം ഓർഡിനൻസ് അംഗീകരിച്ച് ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിടുന്നതോടെയാണ് ഓർഡിനൻസ് നിലവിൽ വരിക. പോലീസ് അന്വേഷണത്തിനും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഓർഡിനൻസിലെ വ്യവസ്ഥകൾ അന്തിമമാക്കുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. പരമാവധി ശിക്ഷ ഇരട്ടിയിലധികമായി ഉയർത്തിക്കൊണ്ടുള്ളതാണ് ഈ പുതിയ നിയമം. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അസഭ്യം പറയുന്നതുൾപ്പെടെ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരമാകും.

ആശുപത്രി ആക്രമണത്തിനുള്ള ശിക്ഷ ഇരട്ടിയിലധികമായി വർദ്ധിപ്പിച്ച് ആശുപത്രി സംരക്ഷണ നിയമം കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് ആറു മാസം മുതൽ 7 വർഷം വരെ തടവ് ലഭിക്കും. അധിക്ഷേപിക്കുന്നതും മോശം വാക്ക് ഉപയോഗിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ഒരു വർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നും ഓർഡിനൻസിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നു.
നഴ്സിങ് കോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും നിയമത്തിന്റെ പരിധിയിലാകും. 2012 ലെ നിയമത്തിൽ ആശുപത്രി ആക്രമണത്തിനുള്ള പരമാവധി ശിക്ഷ 3 വർഷം വരെ തടവും 50,000 രൂപ വരെ പിഴയുമായിരുന്നു.

ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങളിൽ പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കരടിൽ നിർദ്ദേശിക്കുന്നു. അതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഒരു മാസത്തിനുള്ളിൽ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം, ശേഷം ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കണം. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നതും പരിഗണിക്കണം. ഐഎംഎ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് ഓർഡിനൻസ് കരടിന് രൂപം നൽകിയത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 10 വർഷം വരെ തടവുശിക്ഷ വേണമെന്നും ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള സൈബർ അധിക്ഷേപവും നിയമത്തിന്റെ പരിധിയിൽ വരണമെന്നും സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു.

 

Tags: Government Of Kerala
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies