ന്യൂഡൽഹി ; കേദാർനാഥിൽ സ്ഥാപിക്കാൻ 60 ക്വിന്റൽ ഭാരമുള്ള ‘ ഓം ‘ വിഗ്രഹം ഒരുങ്ങി . ദ്വാദഷ് ജ്യോതിർലിംഗയിലെ ഗോൾ പ്ലാസയിലാണ് വലിയ വെങ്കല വിഗ്രഹം സ്ഥാപിക്കുക . ഇതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടത്തിയ സുരക്ഷ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി . .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിക്ക് കീഴിൽ കേദാർനാഥ് സുരക്ഷിതമാക്കുന്നതിനൊപ്പം അലങ്കാര പ്രവർത്തികളും നടക്കുന്നുണ്ട് . രണ്ടാം ഘട്ടത്തിന്റെ ജോലികൾ ധാമിൽ ദ്രുതഗതിയിൽ നടക്കുകയാണ് . ആദ്യഘട്ടത്തിൽ ക്ഷേത്ര സമുച്ചയത്തിന്റെ വിപുലീകരണത്തോടൊപ്പം മന്ദിര് മാർഗും ഗോൾ പ്ലാസയും നിർമ്മിച്ചു.
ക്ഷേത്രത്തിന് ഏകദേശം 250 മീറ്റർ മുമ്പായാണ് ഇത് സ്ഥാപിക്കുക . ഓം വിഗ്രഹം ഗുജറാത്തിലെ ബറോഡയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, മെഷീൻ ഉപയോഗിച്ചാണ് ഓം സ്ഥാപിക്കുന്നതിനുള്ള പരീക്ഷണം നടത്തിയത് . ഇത് പൂർണ്ണമായും പൂർണമായി ഉറപ്പിക്കുന്നതിനായി നാല് വശങ്ങളിൽ നിന്നും ചെമ്പ് ഉപയോഗിച്ച് വെൽഡിംഗ് നടത്തുമെന്ന് എക്സിക്യൂട്ടീവ് ബോഡിയിലെ ഇഇ വിനയ് ജിക്വാൻ പറഞ്ഞു.പ്രതികൂല കാലാവസ്ഥകളിലും തകരാത്ത വിധമാണ് നിർമ്മാണം.
Comments