ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പുതിയ ചിത്രം പുറത്തു വിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. രാമക്ഷേത്രത്തിന്റെ ഗർഭ ഗൃഹത്തിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രധാന നിലയുടെ 70 ശതമാനവും മേൽക്കൂരയുടെ 40 ശതമാനവും പണി പൂർത്തീകരിച്ചതായി ട്രസ്റ്റ് അറിയിച്ചു.
മകരസംക്രാന്തിയോട് അനുബന്ധിച്ച് അടുത്ത വർഷം ജനുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ക്ഷേത്രം അടുത്ത ജനുവരിയിൽ ദർശനത്തിനായി തയ്യാറാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
രാമജന്മഭൂമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. കെട്ടിടത്തിന് ആകെ 366 നിരകളാണ് ഉള്ളത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൂര്യൻ, ഗണപതി, ശിവൻ, ദുർഗ്ഗ, വിഷ്ണു, ബ്രഹ്‌മാവ് എന്നീ മൂർത്തികളുടെ പ്രതിഷ്ഠയുമുണ്ടാകും.
श्री राम जन्मभूमि मंदिर के गृभगृह की दीवार।
अद्भुत, अलौकिक…भव्य रूप ले रहा मंदिर। pic.twitter.com/XiBtzocDb4
— Champat Rai (@ChampatRaiVHP) May 17, 2023















