ദി കേരള സ്റ്റോറി ബോക്‌സ് ഓഫീസിൽ തരംഗമായി തുടരുന്നു. സിനിമ റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ 171.72 കോടി രൂപയാണ് ചിത്രം നേടിയത്. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡിലെ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ദി കേരള സ്റ്റോറി.
സിനിമ റിലീസ് ചെയ്ത്് വെറും ഒൻപത് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 12-ാം ദിവസം സിനിമ 150 കോടിയും സ്വന്തമാക്കിയിരുന്നു.സിനിമ വിദേശ രാജ്യങ്ങളിൽ കൂടി പ്രദർശിപ്പിക്കുന്നതോടെ സിനിമയുടെ കളക്ഷൻ 200 കോടി കവിയുമെന്നാണ് വിലയിരുത്തുന്നത്. മെയ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്തത്.
മതപരിവർത്തനത്തിലൂടെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന യുവതികളുടെ കഥയാണ് കേരള സ്റ്റോറിയിൽ ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ പ്രതികരിച്ചിരുന്നു. സുദീപ്തോ സെന്നാണ് ചിത്രം സംവിധാനം ചെയ്തത്. രാജ്യത്തുടനീളമുള്ള സിനിമാപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമ കൂടിയാണിത്.
Comments