മുട്ടകൾ പലവിധം! ഗുണങ്ങളേറെ..,പക്ഷേ അമിതമായാൽ ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ടകൾ പലവിധം! ഗുണങ്ങളേറെ..,പക്ഷേ അമിതമായാൽ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 11:08 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീൻ ഓരോ വ്യക്തിയുടേയും ഉള്ളിൽ എത്തേണ്ടതുണ്ട്. അതിനായി നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് മുട്ട. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ ശരിയായി നടക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. ചെലവ് കുറഞ്ഞ രീതിയിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുന്നതാണ് മുട്ട. എന്നാൽ ഗുണത്തിനൊപ്പം ദോഷവും ചെയ്യുന്നുണ്ട് ഈ മുട്ട എന്ന് എത്ര പേർക്കറിയാം?

സാൽമൊണല്ലാ എന്ന ബാക്ടീരിയയുടെ കേന്ദ്രമാണ് മുട്ട. ശരിയായ രീതിയിൽ പാകം ചെയ്യാതിരിക്കുമ്പോഴും മുട്ട വാട്ടി കുടിക്കുമ്പോഴുമൊക്കെ ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നു. തുടർന്ന് വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു. വളരെയധികം മുട്ട കഴിക്കുന്നത് വഴി ദഹന വ്യവസ്ഥ തകരാറിലാകാൻ കാരണമാകും. ഇത് വയറുവേദനയിലേക്ക് നയിക്കും. ഉച്ചഭക്ഷണത്തിന് ശേഷം മുട്ട കഴിക്കുന്നത് ചില ആളുകളിൽ ദോഷഫലങ്ങൾ നൽകുന്നു.

മുട്ടയുടെ മഞ്ഞക്കരു പൂർണമായും കൊളസ്‌ട്രോളാണ്. ഇത് പ്രമേഹം, പ്രോസ്റ്റേറ്റ്, വൻകുടൽ, ചെറുകുടൽ തുടങ്ങിയ ഇടങ്ങളിൽ ക്യാൻസറിന് കാരണമാക്കും. വേവിച്ച മുട്ട കഴിച്ചാലും കൊഴുപ്പിന്റെ അളവ് ഉയർന്ന അളവിൽ തന്നെയായിരിക്കും. ഇത് ഹൃദയത്തെ ബാധിക്കുന്നു, ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രായപൂർത്തിയായ ഒരാൾ ദിവസേന രണ്ട് മുട്ട കഴിക്കുന്നതാണ് ശരിയായ രീതി. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഇതിൽ നിന്ന് ലഭിക്കുന്നു. കൂടുതലായി മുട്ട കഴിയ്‌ക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. സാധാരണയായി ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരു മുട്ട കഴിക്കാം. വലിയ ശാരീരാകാദ്ധ്വാനം ഇല്ലാത്തവർക്ക് ഒരു ദിവസം മൂന്ന് മുട്ടയുടെ വെള്ള വരെ കഴിക്കാം. മറ്റ് അസുഖങ്ങൾ ഉള്ളവർക്കും മുട്ടയുടെ വെള്ളയാണ് നല്ലത്. കാടമുട്ടയാണ് കഴിക്കുന്നതെങ്കിൽ മുതിർന്നവർക്ക് അഞ്ചെണ്ണം വരെ കഴിക്കാവുന്നതാണ്. പഴവർഗങ്ങൾ, തണ്ണിമത്തൻ, ഓറഞ്ച് എന്നിവയ്‌ക്കൊപ്പം മുട്ട കഴിക്കുന്നത് നല്ലതല്ല. ചീസ്, പാൽ-പാലുത്പന്നങ്ങൾ, ഉണങ്ങിയ മാംസം, പഞ്ചസാര, സോയ, ചായ, മുയൽ ഇറച്ചി എന്നിവയ്‌ക്കൊപ്പവും മുട്ട കഴിക്കരുത്.

മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരു കലോറിയിൽ കൂടുതൽ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. തിമിരം, വാർദ്ധകസഹജമായ അസുഖങ്ങൾ എന്നിവയെ തടയുന്നതിലും മുട്ട വലിയ പങ്ക് വഹിക്കുന്നു. തലച്ചോറിലെ  ഗ്രേ മാറ്ററിനെ സഹായിക്കുന്ന വിറ്റാമിൻ ഡിയും ഇതിലുണ്ട്. അതുകൊണ്ട് മുട്ട ഒഴിവാക്കേണ്ട ഒന്നല്ല. എന്നാൽ കഴിക്കുന്നതിന്റെ അളവാണ് ശ്രദ്ധിക്കേണ്ടത്.

13 അവശ്യ ജീവകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്ന മുട്ടയാണ് കോഴിമുട്ട. 72 കാലറി ഊർജ്ജവും 186 മില്ലിഗ്രാം കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലിനും പല്ലിനും കണ്ണിനും ചർമത്തിനും കോഴിമുട്ട നല്ലതാണ്. എന്നാൽ കോഴിമുട്ടയെ സംബന്ധിച്ച അലർജി സാധ്യത കുറവാണ് താറാമുട്ടയ്‌ക്ക്. 130 കാലറി ഊർജ്ജവും 619 മില്ലിഗ്രാം കൊഴുപ്പുമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മലബന്ധം ഉണ്ടാകാൻ സാധ്യതയില്ലാത്താതിനാൽ പ്രായമായവർക്കും താറാമുട്ട കഴിക്കാവുന്നതാണ്.

നല്ല കൊഴുപ്പ് അധികം അടങ്ങിയിരിക്കുന്ന മുട്ടയാണ് കാടമുട്ട. 71 കാലറി ഊർജ്ജവും ആറ് ഗ്രാം പ്രോട്ടീനുമാണ് ഇതിലുള്ളത്. പ്രോട്ടീന്റെയും ഇരുമ്പിന്റെയും അളവ് കോഴിമുട്ടയേക്കാൾ അഞ്ച് മടങ്ങ് കൂടുതലാണ് കാടമുട്ടയിൽ. മുട്ടയിൽ കേമനാണ് കരിങ്കോഴിയുടെ മുട്ട. 25 ശതമാനം പ്രോട്ടീനും ഉയർന്ന് അളവിലുള്ള എട്ട് അവശ്യ അമിനോ ആസിഡുകളും ഹോർമോണുകളും ഇതിലുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റായ കാർനോസിന്റെ സാന്നിധ്യം ആന്റിഇന്റഫ്‌ളമേറ്ററി, ആന്റിഏജിംഗ് , അൽഷിമേഴ്‌സ് രോഗങ്ങളെയും തടയാൻ സഹായിക്കും.

Tags: eggSide effects
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies