ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ കേദാർനാഥിൽ 6000 കിലോഗ്രാം തൂക്കമുള്ള ഓം വിഗ്രഹം സ്ഥാപിക്കും. കേദാർനാഥ് തീർത്ഥാടന പ്രദേശം വികസിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബൃഹൽപദ്ധതിയുടെ ഭാഗമായാണ് ഈ ഓം വിഗ്രഹം സ്ഥാപിക്കുന്നത്. കേദാർനാഥ് ക്ഷേത്രത്തിൽ മുൻപിലുള്ള ഗോൾ പ്ലാസയിലാണ് ഓടിൽ തീർത്ത 6000 കിലോഗ്രാം തൂക്കമുള്ള ഓം വിഗ്രഹം സ്ഥിരമായി സ്ഥാപിക്കുക. ഒരാഴ്ചയ്‌ക്കുള്ളിൽ ഈ വിഗ്രഹം സ്ഥാപിക്കും.
ഇതേ ഭാരമുള്ള മറ്റൊരു വിഗ്രഹം പരീക്ഷണാടിസ്ഥാനത്തിൽ ഗോൾ പ്ലാസയ്‌ക്ക് മുന്നിലെ റൗണ്ട് പ്ലാസയിൽ സ്ഥാപിച്ചിരുന്നു. ഇത് വൻവിജയമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഓം വിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. ഗുജറാത്തിലെ ബറോഡയിലാണ് 6000 കിലോഗ്രാം തൂക്കമുള്ള ഈ ഓം വിഗ്രഹം പണികഴിപ്പിച്ചത്. മഞ്ഞ് വീഴ്ചയിൽ പോലും വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ചെമ്പുകൊണ്ടാണ് എല്ലാ വശങ്ങളിലും വെൽഡ് ചെയ്തിരിക്കുന്നത്. കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും 260 മീറ്റർ മുൻപിലാണ് ഗോൾ പ്ലാസ സ്ഥിതി ചെയ്യുന്നത്.
Comments